Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസെക്രട്ടറിയേറ്റിന്​...

സെക്രട്ടറിയേറ്റിന്​ മുകളിൽ അന്താരാഷ്​ട്ര കുത്തക കമ്പനികൾ റാഗിപ്പറക്കുന്നു -ചെന്നിത്തല

text_fields
bookmark_border
Ramesh-Chennithala
cancel

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന്​ മുകളിൽ അന്താരാഷ്​ട്ര കുത്തക കമ്പനികൾ റാഗിപ്പറക്കുകായണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല​. മുഖ്യമന്ത്രിക്ക്​ താൽപ്പര്യമുള്ള ലണ്ടൻ ആസ്​ഥാനമായ പി.ഡബ്ല്യു.സി എന്ന കൺസൾട്ടൻസി കമ്പനി സെക്രട്ടറിയേറ്റിൽ ഓഫിസ്​ തുറക്കാനുള്ള അന്തിമഘട്ടത്തിലാണ്​. ഇതിന്​ ധനകാര്യ വകുപ്പി​​െൻറ അനുമതി ലഭിച്ചിട്ടുണ്ട്​. ഇനി ​ഗതാഗത മന്ത്രി മാത്രമേ ഒപ്പുവെക്കാൻ ബാക്കിയുള്ളൂ. 

പ്രൈസ്​ വാർട്ടർ ഹൗസ്​കൂപ്പേഴ്​സി​​െൻറ നാല്​ ജീവനക്കാരായിരിക്കും ഇൗ ഓഫിസിന്​ നേതൃത്വം നൽകുക. മൂന്ന്​ ലക്ഷത്തിന്​ മുകളിലാണ്​ ഇവരുടെ​ ശമ്പളം. ചീഫ്​ സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളമാണ്​ ഇവർക്ക്​ നൽകാൻ പോകുന്നത്​. കേരളത്തിൽ ഇത്രയുംകാലം സെക്രട്ടറിയേറ്റിലെ ജീവനക്കാരെ ഉപയോഗിച്ചാണ്​ വൻകിട പദ്ധതികൾ നടപ്പാക്കിയിരുന്നത്​. ഇപ്പോൾ പുറത്തുനിന്ന്​ ആളുകളെ കൊണ്ടുവരേണ്ട ആവ​ശ്യമെന്താണെന്നും ചെന്നിത്തല ചോദിച്ചു. 

ബാക്​ഡോർ ഒാഫിസ്​ എന്ന പേരാണ്​​ ഇതിന്​ ​വകുപ്പ്​ സെക്രട്ടറി നിർദേശിച്ചിട്ടുള്ളത്​. കേ​രളം മൊത്തം പിൻവാതിലിലൂടെ തീറെഴുതി കൊടുക്കുകായണ് സർക്കാർ​. കോവിഡ്​ കാലത്ത്​ ഇത്തരം ഗൗരവമുള്ള വിഷയങ്ങൾ ഉന്നയിക്കാൻ പാടില്ലെന്നാണോ മുഖ്യമന്ത്രി പറയുന്നത്​. ​സെക്രട്ടറിയേറ്റിൽ ദേശീയ പതാകയോടൊപ്പം പി.ഡബ്ല്യു.സിയുടെ ലോഗോ വന്നാൽ പോലും അദ്​ഭുതപ്പെടാനില്ല. 

ഇ-​മൊ​ബി​ലി​റ്റി പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വി​ദേ​ശ​ക​മ്പ​നി​യു​മാ​യു​ള്ള ക​രാ​റി​ൽ ധ​ന​വ​കു​പ്പ്​ എ​തി​ർ​ത്തി​രു​ന്നു. ടെ​ൻ​ഡ​ർ വി​ളി​ക്കാ​തെ ക​രാ​റു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​കി​ല്ലെ​ന്ന്​ ധ​ന​കാ​ര്യ സെ​ക്ര​ട്ട​റി കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇതിനെക്കുറിച്ച്​ മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്​. ചീഫ്​ സെക്രട്ടറിയും ധനകാര്യ വകുപ്പ്​ ​സെക്രട്ടറിയും നൽകിയ കുറിപ്പിനുള്ള മറുപടി എന്താണെന്ന്​ കേരളത്തോട്​ മുഖ്യമന്ത്രി പറയണം. പദ്ധതി നടപ്പാക്കാൻ കമ്പനികളെ കണ്ടുവെച്ച്​ അവർക്ക്​ ആവശ്യമായ റിപ്പോർട്ട്​ തയാറാക്കുന്ന ചെപ്പടി വിദ്യയാണ്​ നടക്കുന്നത്​. ശാസ്​ത്രീയമായി അഴിമതി നടത്തി തന്മയത്വത്തോടെ മൂടിവെക്കുകയാണ്​ സർക്കാർ. 

കഴിഞ്ഞ നാലര വർഷമായി ഒരു രൂപയുടെ നിക്ഷേപം പോലും കേരളത്തിലേക്ക്​ ആകർഷിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. എന്നിട്ടും സർക്കാർ പറയുന്നത്​ പ്രതിപക്ഷം നിക്ഷേപങ്ങളെ കേരളത്തിൽനിന്ന്​ ആട്ടിപ്പായിക്കുകയാണെന്നാണ്​. കേരളത്തെ വ്യവസായങ്ങളുടെ ശവപ്പറമ്പാക്കി മാറ്റിയത്​ സി.പി.എമ്മാണ്​. നിക്ഷേപങ്ങൾ സുതാര്യമാകണമെന്നും അഴിമതി പാടില്ലെന്നുമാണ്​ പ്രതിപക്ഷത്തി​​െൻറ നിലപാട്​. സെക്രട്ടറിയേറ്റിന്​ അകത്ത്​ പി.ഡബ്ല്യു.സിയുടെ ഓഫിസ്​ തുറക്കാനുള്ള നടപടി ഗതാഗത മന്ത്രി​ എ.കെ. ശശീന്ദ്രൻ തടയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവെന്ന​ ഉത്തരവാദപ്പെട്ട സ്​ഥാനത്തിരിക്കുന്നയാ​ളാണെന്നതിൽ എനിക്ക്​ യാതൊരു സംശയവുമില്ല. ഉത്തരവാദിത്വ ബോധത്തോടെയാണ്​ ഓരോ കാര്യങ്ങളും ഉന്നയിക്കുന്നത്​. കേരളത്തെ വിറ്റുകാശാക്കാനും അന്താരാഷ്​ട്ര കമ്പനികൾക്ക്​ കൊള്ളയടിക്കാനും അവസരമുണ്ടാക്കു​േമ്പാൾ അത്​ പൊതുസമൂഹത്തോട്​ തുറന്നുപറയാനുള്ള ബാധ്യതയുണ്ട്​. 

ദുരന്തത്തെ നേരിടുന്ന കാര്യത്തിൽ സർക്കാറുമായി പൂർണമായും സഹകരിക്കും. പക്ഷെ, കോവിഡി​​െൻറ മറവിൽ നടക്കുന്ന അഴിമതിക്കെതിരെ കണ്ണുംപൂട്ടിയിരിക്കാൻ കഴിയില്ലെന്നും ​അദ്ദേഹം പറഞ്ഞു. 
 

Show Full Article
TAGS:kerala news ramesh chennithala pinarayi vijayan 
News Summary - chennithala against pinarayi vijayan
Next Story