മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത് സമനില തെറ്റിയാണെന്ന് ചെന്നിത്തല
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത് സമനില തെറ്റിയ നിലയിലായിരുന്നെന്നും സംസ്ഥാനത്തുണ്ടായ ഗുരുതര ക്രമസമാധാന പ്രശ്നങ്ങൾക്കുള്ള ഉത്തരവാദി മുഖ്യമന്ത്രി മാത്രമാണെന്നും ചെന്നിത്തല പ്രതികരിച്ചു.
പ്രശ്നങ്ങൾക്ക് മറ്റാരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. തെൻറ കഴിവുകേട് മറച്ചുവെക്കാൻ വേണ്ടിയാണ് അദ്ദേഹം നിരന്തരം മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും കുറ്റപ്പെടുത്തുന്നത്. മാധ്യമങ്ങളല്ല മുഖ്യമന്ത്രിയാണ് നാടിനെ അപമാനിക്കുന്നതെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മാധ്യമങ്ങൾ ചോദ്യം ചോദിക്കുേമ്പാൾ അത് നിങ്ങളുടെ മേധാവികൾ പറഞ്ഞിട്ടുള്ള ചോദ്യമാണോ എന്ന് ചോദിക്കുന്നത് തന്നെ മാധ്യമ പ്രവർത്തകരെ അവഹേളിക്കുന്നതിന് തുല്യമാണ്. വിഡ്ഡിത്തം വിളമ്പുന്നതിൽ കേമനാണ് മുഖ്യമന്ത്രി. അദ്ദേഹം ആ കസേരയിലിരിക്കാൻ യോഗ്യനല്ല എന്ന് ഒാരോ ദിവസവും തെളിയിച്ച് കൊണ്ടിരിക്കുകയാണ്. ഇ.എം.എസിനെ പോലെയുള്ള മഹാന്മാർ ഇരുന്ന കസേരയിലാണ് പിണറായി വിജയൻ ഇരിക്കുന്നത് എന്നതിൽ തനിക്ക് വലിയ അനുതാപമാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
