ഇതരസംസ്ഥാനങ്ങളിൽനിന്ന് മലയാളികളെ തിരിച്ചെത്തിക്കുന്നതിൽ സർക്കാർ പരാജയം -െചന്നിത്തല
text_fieldsതിരുവനന്തപുരം: ഇതരസംസ്ഥാനങ്ങളിൽനിന്ന് മലയാളികളെ തിരിച്ചെത്തിക്കുന്നതിൽ കേരള സർക്കാർ പൂർണ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്യസംസ്ഥാനങ്ങളിൽ എത്രപേർ കുടുങ്ങിക്കിടക്കുന്നു എന്നത് സംബന്ധിച്ചുപോലും സർക്കാറിെൻറ അടുത്ത് ധാരണയില്ല. വ്യക്തമായ കണക്ക് ഉണ്ടായിരുന്നുവെങ്കിൽ മികച്ച പദ്ധതി തയാറാക്കി ലോക്ഡൗൺ മാനദണ്ഡങ്ങൾ പാലിച്ച് ആളുകളെ കൊണ്ടുവരാമായിരുന്നു.
ഇതര സംസ്ഥാനങ്ങളിൽനിന്ന് വരുന്നവർ 14 ദിവസം ക്വാറൈൻറനിൽ കഴിഞ്ഞാൽ മതിയെന്നാണ് ഉത്തരവ്. എന്നാൽ, സംസ്ഥാന സർക്കാർ നൽകുന്ന പാസ് ഉള്ളവരെ മാത്രമാണ് കേരളത്തിലേക്ക് പ്രവേശിപ്പിക്കുന്നത്. പക്ഷെ, ഇത് സംബന്ധിച്ച് യാതൊരു ഉത്തരവുമില്ല. സ്വന്തം വാഹനം ഉള്ളവർക്ക് മാത്രമാണ് സർക്കാർ പാസ് നൽകുന്നത്. എങ്ങനെയെങ്കിലും നാട്ടിൽവരണമെന്ന് ആഗ്രഹിക്കുന്നവരെ നിയമങ്ങളുടെ നൂലമാമാലകൾ പറഞ്ഞ് കഷ്ടപ്പെടുത്തുന്നത് തെറ്റായ നടപടിയാണ്. മനുഷ്യത്വപരമായ സമീപനമല്ല സർക്കാർ സ്വീകരിക്കുന്നത്.
ഇന്ത്യയിൽ പലയിടത്തേക്കും നാല് ലക്ഷം ആളുകളെയാണ് ട്രെയിനിൽ കൊണ്ടുപോയത്. എന്നാൽ ഒരാളെപ്പോലും കേരളത്തിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. നാല് എയർപോർട്ടുകളിൽ ഒരുക്കിയ സംവിധാനങ്ങൾ അതിർത്തിയിലെ ആറ് ചെക്ക്പോസ്റ്റുകളിൽ ഒരുക്കിയാൽ മലയാളികളെ തിരിച്ചെത്തിക്കാമായിരുന്നു. വാളയാറിലെത്തിയ മലയാളികൾക്ക് സൗകര്യമൊരുക്കാൻ പാലക്കാട് കലക്ടർ തയാറായില്ല. കോയമ്പത്തൂർ കലക്ടറാണ് ഇവർക്ക് സൗകര്യം ഒരുക്കിയത്. കെ.എസ്.ആർ.ടി.സി സർവിസ് നടത്താനും സർക്കാർ തയാറായില്ല.
കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചുകൊണ്ടുവരാൻ ഇനിയും ആഴ്ചകൾ പിടിക്കേണ്ടി വരുമെന്നാണ് മനസ്സിലാകുന്നത്. ആളുകൾ അതിർത്തിയിൽ വന്ന് കുടുങ്ങിങ്ങിടക്കുകയാണ്. ഇവരെ തിരിച്ചെത്തിക്കാൻ സർക്കാർ വ്യക്തമായ പദ്ധതി തയാറാക്കേണ്ടതുണ്ട്.
സ്പെഷൽ സർവിസിന് പകരം റെയിൽവേ റെഗുലർ ട്രെയിൻ സർവിസ് തുടങ്ങണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ട്രെയിൻ യാത്രികർക്ക് ടിക്കറ്റിെൻറ പണം കെ.പി.സി.സി നൽകാമെന്ന് പറഞ്ഞിട്ടും ധിക്കാരപരമായ സമീപനമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്.
കേരളത്തിൽ ആകെ നടക്കുന്നത് പി.ആർ ജോലി മാത്രമാണ്. 35 രാജ്യങ്ങളിൽ സ്പ്രിൻക്ലർ കേരത്തിനായി പി.ആർ ജോലി തുടങ്ങിയിട്ടുണ്ട്. തെരഞ്ഞെടുപ്പാണ് ഇതിെൻറ ലക്ഷ്യം. ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന കാര്യങ്ങൾ ചെയ്യാതെ യു.എൻ പോലുള്ള സംഘടനകളുടെ പുരസ്കാരങ്ങൾ നേടിയെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
