ആഭ്യന്തരവകുപ്പ് പരാജയം; ചെന്നിത്തലയുടെ ഉപവാസം ആരംഭിച്ചു
text_fieldsകോഴിക്കോട്: സംസ്ഥാനത്ത് ആഭ്യന്തര വകുപ്പ് പൂർണ പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബി.ജെ.പിയും സി.പി.എമ്മും ആയുധം താഴെ വെക്കണമെന്നും കേരളത്തിൽ സമാധാന അന്തരീക്ഷം നില നിർത്തണമെന്നും ആവശ്യമുന്നയിച്ച് ചെന്നിത്തല കോഴിക്കോട് ഉപവാസം ആരംഭിച്ചു.
സംസ്ഥാനത്ത് നടക്കുന്ന അക്രമ സംഭങ്ങളെ സംബന്ധിച്ച് വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരം നൽകണം. അക്രമങ്ങളുണ്ടാകുേമ്പാൾ പൊലീസ് കാഴ്ചക്കാരായി നോക്കി നിൽക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. അർധരാത്രി ഹർത്താൽ പ്രഖ്യാപിച്ചത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്തെ മറ്റൊരു കണ്ണൂരാക്കാനാണ് ബി.ജെ.പിയുടെയും സി.പി.എമ്മിെൻറയും ശ്രമം. സമാധാനം ജീവതം ആഗ്രഹിക്കുന്ന ജനങ്ങളെല്ലാം ഇത്തരം സംഭവങ്ങളിൽ കടുത്ത പ്രതിഷേധത്തിലാണ്. കേന്ദ്രം ഭരിക്കുന്ന പാർട്ടിയും കേരളം ഭരിക്കുന്ന പാർട്ടിയും അക്രമ പ്രവർത്തനങ്ങളിൽ നിന്ന് പിൻമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സംഭവവുമായി ബന്ധപ്പെട്ട് സർവകക്ഷി യോഗം വിളിക്കാത്തതത് എന്താണെന്നും ചെന്നിത്തല ചോദിച്ചു.സംസ്ഥാനത്ത് നടക്കുന്ന അക്രമസംഭവങ്ങളിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച യു.ഡി.എഫ് രാജ്ഭവൻ ധർണ്ണ നടത്തുമെന്നും ചെന്നിത്തല അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
