Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേന്ദ്ര അന്വേഷണം തടയാൻ...

കേന്ദ്ര അന്വേഷണം തടയാൻ സർക്കാർ നിയമസഭയെ കരുവാക്കുന്നു -ചെന്നിത്തല

text_fields
bookmark_border
chennithala about legislative assembly action
cancel

കോഴിക്കോട്​: മയക്കുമരുന്ന്​, സ്വർണ കള്ളക്കടത്ത്​ കേസുകളിൽ നടക്കുന്ന കേന്ദ്ര ഏജൻസികളുടെ അന്വേഷണം തടയാൻ സംസ്​ഥാന സർക്കാർ നിയമസഭയെ കരുവാക്കുകയാണെന്ന്​ പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തല ആരോപിച്ചു.

ലൈഫ്​ മിഷൻ പദ്ധതിയുടെ ഫയലുകൾ ഇ.ഡി ആവശ്യപ്പെട്ടത്​ ലെഫ്​ പദ്ധതിയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതാണെന്നും അത്​ സഭയുടെ അധികാര അവകാശത്തിൻമേലുള്ള കൈകടത്താലാണെന്നും കാട്ടി നിയമസഭയുടെ പ്രിവിലേജ്​ ആൻറ്​ എത്തിക്​സ്​ സമിതി ഇ.ഡി അസി. ഡയറക്​ടർ രാധാകൃഷ്​ണപിള്ളക്ക്​ നോട്ടിസ്​ നൽകിയ നടപടി ദൗർഭാഗ്യകരമാണ്​.

ഇതു സംബന്ധിച്ച്​ നിയമസഭാംഗമായ ജയിംസ്​മാത്യു നൽകിയ പരാതി പരിശോധിക്കാതെ വേഗം പ്രിവിലേജ്​ ആൻറ്​ എത്തിക്​സ്​ സമിതിക്ക്​ വിട്ട സ്​പീക്കറുടെ നടപടി ശരയല്ല. ഇതു സംബന്ധിച്ച്​ സ്​പീകർക്ക്​ കത്തു നൽകുമെന്ന്​ പ്രതിപക്ഷ നേതാവ്​ അറിയിച്ചു.

കേന്ദ്ര ഏജൻസികളുടെ അന്വേഷണം ശരിയായ ദിശയിലാണ്​ നടക്കുന്നത്​. അത്​ തടയാനാണ്​ കേരള സർക്കാർ ശ്രമിക്കുന്നത്​. അഴിമതി ചൂണ്ടിക്കാട്ടിയാൽ അത്​ വികസന പദ്ധതികളെ തകർക്കാനാണെന്ന്​ പറഞ്ഞ്​ രക്ഷപ്പെടാൻ ശ്രമിക്കുയാണ്​ സർക്കാർ.

ബിനീഷ്​ കോടിയേരിയുടെ വീട്ടിൽ ഇ.ഡി റെയ്​ഡ്​ നടത്തിയപ്പോൾ സംസ്​ഥാന സർക്കാർ ഏജൻസികളുടെയും പൊലീസി​െൻറയും ഇടപെടൽ നീതിന്യായ വ്യവസ്​ഥകളെ വെല്ലുവിളിക്കുന്നതാണ് രമേശ്​ ചെന്നിത്തല കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennithalaenforcement raided
News Summary - chennithala about legislative assembly action
Next Story