'ദലിത് പെൺകുട്ടിയുടെ മരണം: പിണറായി ഭരണത്തിനു കീഴിൽ വാളയാറിൽ മുഴങ്ങിയ കുട്ടികളുടെ വിലാപം അവസാനത്തേതല്ല'
text_fieldsതിരുവനന്തപുരം: വാളയാറിലും, പാലത്തായിലും സംഭവിച്ച വീഴ്ച ഇടുക്കിയിൽ സംഭവിക്കാതിരിക്കാൻ നാം ജാഗ്രത പുലർത്തണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇടുക്കി നരിയമ്പാറയിൽ പീഡനത്തിനിരയായി ആത്മഹത്യയ്ക്ക് ശ്രമിച്ച ദലിത് പെൺകുട്ടി മരിച്ചു എന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് കേട്ടത്. പിണറായി ഭരണത്തിനു കീഴിൽ വാളയാറിൽ മുഴങ്ങിയ കുട്ടികളുടെ വിലാപം അവസാനത്തേതല്ല എന്നാണ് കഴിഞ്ഞദിവസത്തെ സംഭവം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വാളയാറിലേതിന് സമാനമായി ഇവിടേയും സിപിഎം പ്രവർത്തകനാണ് പ്രതി സ്ഥാനത്ത്. വാളയാറിലും, പാലത്തായിലും സംഭവിച്ച വീഴ്ച ഇടുക്കിയിൽ സംഭവിക്കാതിരിക്കാൻ നാം ജാഗ്രത പുലർത്തണം. പിണറായി വിജയന്‍റെ ഭരണത്തിന് കീഴിൽ കേരളത്തിലെ പിന്നോക്ക വിഭാഗങ്ങൾ നേരിടേണ്ടി വരുന്ന ക്രൂരതകൾ അവസാനിപ്പിക്കാൻ ഇനിയെങ്കിലും സർക്കാർ കർശനമായ നടപടി കൈക്കൊള്ളണം.
മരണമടഞ്ഞ കുട്ടിയുടെ മാതാപിതാക്കളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. അവർക്ക് നീതി ലഭിക്കുമെന്നു ഉറപ്പാക്കാൻ സാധ്യമായ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.