Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോടിയേരിയുടെ മനഃസമാധാനം നഷ്ടമായെന്ന് ചെന്നിത്തല

text_fields
bookmark_border
കോടിയേരിയുടെ മനഃസമാധാനം നഷ്ടമായെന്ന് ചെന്നിത്തല
cancel

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മനഃസമാധാനം നഷ്ടമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി മുഖ്യമന്ത്രിയായതോടെയാണ് മനഃസമാധാനം പോയത്. സര്‍ക്കാറിനെ സംരക്ഷിക്കേണ്ട ചുമതല പാര്‍ട്ടി സെക്രട്ടറിക്കുണ്ട്. എന്നാല്‍, ജനങ്ങളുടെ ദുരിതം കണ്ടില്ലെന്ന് നടിക്കരുതെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്ത് ക്രമസമാധാനനില തകർന്നുവെന്ന ചെന്നിത്തലയുടെ ആരോപണത്തെ കോടിയേരി രാവിലെ പരിസഹിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കോടിയേരിക്കെതിരെ ചെന്നിത്തല രംഗത്തെത്തിയത്. കഴിഞ്ഞ അഞ്ച് വർഷത്തേക്കാൾ മെച്ചപ്പെട്ട ക്രമസമാധാനനിലയാണ് ഇപ്പോൾ കേരളത്തിലുള്ളത്. ചെന്നിത്തല സംസ്ഥാന സർക്കാറിനെ പഴിക്കുന്നത് ഉമ്മൻചാണ്ടിയെക്കാൾ മികച്ച നേതാവാണ് താനെന്ന് വരുത്തി തീർക്കാനാണെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - chennitha to kodiyeri
Next Story