ചെന്നൈ -മംഗളൂരു സൂപ്പർഫാസ്റ്റ്, മാവേലി ട്രെയിനുകളുടെ സമയത്തിൽ മാറ്റം
text_fieldsപാലക്കാട്: ചെന്നൈ സെൻട്രൽ -മംഗളൂരു സെൻട്രൽ സൂപ്പർഫാസ്റ്റ് (02685 ) പ്രതിദിന സ്പെഷലിെൻറ സമയത്തിൽ ജൂലൈ ഒന്നു മുതൽ മാറ്റം വരുമെന്ന് റെയിൽവേ അറിയിച്ചു. ചെന്നൈയിൽനിന്ന് നിലവിൽ വൈകീട്ട് അഞ്ചിന് പുറപ്പെടുന്ന ട്രെയിൻ പുതുക്കിയ സമയം അനുസരിച്ച് 40 മിനിറ്റ് നേരത്തേ, 4.20ന് പുറപ്പെടും. ഷൊർണൂരിൽ നിലവിൽ പുലർച്ച 2.45ന് എത്തുന്ന ട്രെയിൻ, പുതുക്കിയ സമയമനുസരിച്ച് ഒരു മണിക്കൂർ നേരത്തേയെത്തും. കോഴിക്കോട് നിലവിലുള്ള സമയം പുലർച്ച 4.15 (പുതുക്കിയ സമയം 3.10). മംഗളൂരു സെൻട്രലിൽ നിലവിൽ രാവിലെ ഒമ്പതിന് എത്തുന്ന ട്രെയിൻ പുതിയ സമയം അനുസരിച്ച് രാവിലെ 7.10ന് എത്തും.
06604 തിരുവനന്തപുരം സെൻട്രൽ -മംഗളൂരു സെൻട്രൽ പ്രതിദിന സ്പെഷലിെൻറ (മാവേലി എക്സ്പ്രസ്) സമയത്തിൽ ജൂലൈ ഒന്നു മുതൽ മാറ്റം വരുമെന്ന് റെയിൽവേ അറിയിച്ചു. തിരുവനന്തപുരം മുതൽ ഷൊർണൂർ ജങ്ഷൻവരെ സമയത്തിൽ മാറ്റമുണ്ടാവില്ല. കോഴിക്കോട് നിലവിൽ പുലർച്ച 3.15 (പുതുക്കിയ സമയം 3.30), കണ്ണൂർ നിലവിൽ 4.40 (പുതുക്കിയത് 5.00), കാസർകോട്ട് നിലവിൽ 6.05 (പുതുക്കിയത് 6.40), മംഗളൂരു സെൻട്രൽ നിലവിൽ 7.50 (പുതുക്കിയ സമയം 8.00).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

