പെരുമഴയിലും ചോരാത്ത വീര്യവുമായി ചെങ്ങറ സമരം 100 ദിവസം പിന്നിടുന്നു
text_fieldsപത്തനംതിട്ട: പെരുമഴയിലും മുഴങ്ങുകയാണ് ചെങ്ങറ സമരക്കാരുടെ മുദ്രാവാക്യങ്ങൾ. തോരാമഴയിലും സമരവീര്യം ചോരുന്നില്ല. കലക്ടറേറ്റ് പടിക്കൽ ചെങ്ങറ ഭൂസമര സമിതി നടത്തുന്ന അനിശ്ചിതകാല സമരത്തിന് ചൊവ്വാഴ്ച 100 ദിവസം തികയും. ഇപ്പോഴിവരുടേത് ഭൂസമരമല്ല. ജീവിക്കാനുള്ള അവകാശങ്ങൾ നിഷേധിക്കുന്നതിനെതിരായ സമരം കൂടിയാണ്.
സമരഭൂമിയിലെ താമസക്കാർക്ക് അടിസ്ഥാന സൗകര്യങ്ങളും കുട്ടികളുടെ അടിസ്ഥാന വിദ്യാഭ്യാസവും നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് ഏപ്രിൽ 16 ന് സമരം ആരംഭിച്ചത്.
ബാലാവകാശ കമീഷനും ഗോത്ര കമീഷനും നൽകിയ നിർദേശങ്ങൾ ഒന്നും നടപ്പാക്കാത്തതിനെ തുടർന്നാണ് സമരം തുടങ്ങിയത്. കുട്ടികളുടെ പഠനംപോലും നിഷേധിച്ച സ്ഥിതിയാണ്. താമസക്കാർക്ക് വീട്ടുനമ്പർ ഇല്ലാത്തിനാൽ ആനുകൂല്യങ്ങൾ ഒന്നുമില്ല. കുടുംബശ്രീ ഗ്രൂപ്പുകൾക്ക് പോലും പഞ്ചായത്ത് അനുമതി നൽകിയിട്ടില്ല. പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ചക്കും അധികൃതർ തയാറായിട്ടില്ല.
സമരഭൂമിയിലെ ശാഖകളിൽനിന്നുള്ള 20 പേർ വീതമാണ് ഒാരോ ദിവസവും സമരത്തിൽ പെങ്കടുക്കുന്നത്. ഉച്ചഭക്ഷണം തയാറാക്കിയാണ് സമരക്കാർ എത്തുന്നത്. കൂടുതലും സ്ത്രീകളാണ്. കനത്ത മഴയിൽ നനഞ്ഞ് രാത്രിയും സമരക്കാർ ഇവിടെ കഴിയുന്നു. പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നത് പഴയ ബസ് സ്റാൻഡിലെ കംഫർട്ട് സ്റ്റേഷനിലാണ്. വിഷയത്തിൽ സർക്കാർ ഇടപെടാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ചില ദലിത് സംഘടനകൾ സമരത്തിന് െഎക്യദർഢ്യം പ്രഖ്യാപിച്ച് ധർണ നടത്തിയിരുന്നു. ഇേപ്പാഴത്തെ കലക്ടർ രണ്ടുതവണ സമരപ്പന്തൽ സന്ദർശിച്ചിരുന്നു. എന്നാൽ, സമരം തീർക്കുന്ന കാര്യത്തിൽ ഉറപ്പൊന്നും നൽകിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
