ചെങ്ങന്നൂരിലെ പരാജയത്തിൻറ ഉത്തരവാദിത്തം ഏറ്റെടുത്ത് നേതാക്കൾ
text_fieldsതിരുവനന്തപുരം: ചെങ്ങന്നൂരിലെ പരാജയത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത് കോൺഗ്രസ് നേതാക്കൾ. പരാജയത്തില്‍ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നും ഒന്നോ രണ്ടോ പേരുടെ തലയില്‍ കെട്ടിവെക്കാനാവില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഉത്തരവാദിത്തം എല്ലാവർക്കുമുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വ്യക്തമാക്കി. ആരെയെങ്കിലും ബലിയാടാക്കിയാൽ തോൽവി വിജയമാകുമെങ്കിൽ താൻ അതിനു തയാറാണെന്ന് കെ.പി.സി.സി അധ്യക്ഷൻ എം.എം. ഹസനും പറഞ്ഞു.
തിരുവനന്തപുരത്ത് ഇന്ദിരഭവനിൽ നടന്ന കെ.എസ്.യു ജന്മദിന സമ്മേളനത്തിലാണ് നേതാക്കൾ ഒരേസ്വരത്തിൽ സംസാരിച്ചത്. കേരള നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ച സാഹചര്യത്തിലായിരുന്നു കുറ്റസമ്മതം. സംഘടനാ ദൗര്ബല്യമുണ്ടായിരുെന്നന്ന് ചെന്നിത്തല സമ്മതിച്ചു. ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നു. ഗ്രൂപ് തർക്കം ഇല്ലായിരുന്നു. പരാജയ കാരണം വിലയിരുത്തും, പഠിക്കും- ചെന്നിത്തല പറഞ്ഞു.
സംഘടനാ ബലഹീനത കണ്ടെത്തി കൂട്ടായി തിരുത്തുമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. സംഘടനാ ദൗർബല്യങ്ങൾ ഉണ്ടായിരുെന്നന്നും ഉത്തരവാദിത്തം ആരുടെയെങ്കിലും തലയിൽ കെട്ടിെവച്ച് ബലിയാടാക്കില്ലെന്നും ഹസന്‍ പറഞ്ഞു. കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത് അധ്യക്ഷതവഹിച്ചു.
തോൽവി: അഭിപ്രായത്തിൽ മാറ്റമില്ലെന്ന് സുധീരൻ
കോട്ടയം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിെൻറ പരാജയകാരണത്തെപ്പറ്റിയുള്ള തെൻറ അഭിപ്രായം മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുൻ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ. യു.ഡി.എഫിെൻറയും കോൺഗ്രസിെൻറയും സംഘടനപരമായ ദൗർബല്യമാണ് പരാജയത്തിനു കാരണമെന്നും ഗ്രൂപ് പ്രവർത്തനം പാർട്ടിയെ തളർത്തുകയാണെന്നുമായിരുന്നു സുധീരൻ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. ഒറ്റക്കെട്ടായാണ് ചെങ്ങന്നൂരിൽ പ്രവർത്തിച്ചതെന്നും തോൽവിയുടെ ഉത്തരവാദിത്തം ഒന്നോ രണ്ടോ പേരുടെ തലയിൽ കെട്ടിവെക്കുന്നത് ശരിയെല്ലന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞതിന് പിന്നാലെയാണ് തെൻറ അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നതായി സുധീരൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
