Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിജയകുമാറിന് ചെങ്ങന്നൂരിൽ എതിരാളിയില്ലെന്ന് ഉമ്മൻചാണ്ടി
text_fieldsbookmark_border
ചെങ്ങന്നൂർ: ഉപതെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് എം ഒപ്പമുണ്ടാകണമെന്നാണ് ആഗ്രഹമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കെ.എം. മാണിയുടെ തീരുമാനം അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂരിൽ വിജയകുമാറിന്‍റെ വിജയം സുനശ്ചിതമാണ്. അക്കാര്യം നിയോജക മണ്ഡലം സന്ദർശിക്കുന്ന ആർക്കും മനസിലാകും. യു.ഡി.എഫ് സ്ഥാനാർഥിക്ക് വ്യക്തിപരമായി ഒരു എതിരാളിയെ പോലും മണ്ഡലത്തിൽ കാണാനാവില്ലെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.
പൊതുപ്രവർത്തന രംഗത്ത് ഒരു പദവി പോലും ലഭിക്കാത്ത വ്യക്തിയാണ് വിജയകുമാർ. പാർട്ടിയിൽ നിന്ന് ലഭിച്ച സ്ഥാനങ്ങൾ ജനങ്ങൾക്ക് വേണ്ടി അദ്ദേഹം വിനിയോഗിച്ചെന്നും ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി.
വെള്ളിയാഴ്ച കേരളാ കോൺഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് ഉമ്മൻചാണ്ടിയുടെ പ്രതികരിണം.
Next Story
