കോൺഗ്രസിനെ മുഖ്യശത്രുവാക്കി ചെങ്ങന്നൂരിൽ ബി.ജെ.പിയുടെ അടവ് നയം
text_fieldsചെങ്ങന്നൂർ: ദേശീയ തലത്തിൽ ബദലായി മാറുന്നത് കോൺഗ്രസ് ആണെന്നതിനാൽ ചെങ്ങന്നൂർ തെരഞ്ഞെടുപ്പിൽ അരയും തലയും മുറുക്കി ബി.െജ.പി രംഗത്ത്. എന്ത് വില കൊടുത്തും കോൺഗ്രസിനെ മൂന്നാം സ്ഥാനത്തേക്ക് പിൻതള്ളുകയെന്നലക്ഷ്യത്തോടെയാണ് മണ്ഡലത്തിൽ ബി.ജെ.പിയുടെ പ്രവർത്തനങ്ങൾ. യു.ഡി.എഫ് സ്ഥാനാർഥി കോൺഗ്രസിലെ ഡി.വിജയകുമാറിനെ സി.പി.എം സ്ഥാനാർഥി സജി ചെറിയാൻ സ്പോൺസർ ചെയ്തതാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി ആലോചിച്ചാണ് സ്ഥാനാർഥിയെ നിർത്തിയതെന്നും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ആരോപണം ഉന്നയിച്ചത് ഇതിെൻറ ഭാഗമായാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
എൽ.ഡി.എഫ് വിജയിച്ചാൽ പോലും അത് ഭരണ സ്വാധീനമുപയോഗിച്ചാണെന്ന് വാദിക്കാം. കേരളത്തിൽ മാത്രമായി ഇപ്പോൾ സി.പി.എമ്മിെൻറ സ്വാധീനം ഒതുങ്ങിയിരിക്കുന്നതിനാൽ ദേശീയ രാഷ്ട്രീയത്തിൽ വലിയ ഭീഷണിയുമാകില്ല. മറിച്ച് കോൺഗ്രസാണ് ജയിക്കുന്നതെങ്കിൽ ദേശീയ തലത്തിൽ നഷ്ടമായിക്കൊണ്ടിരിക്കുന്ന പ്രതിഛായക്ക് ആക്കം വർധിക്കുമെന്നാണ് ബി.ജെ.പിയുടെ ഭയം. എങ്ങനെയും യു.ഡി.എഫ് സ്ഥാനാർഥിയുടെ സ്വാധീനം കുറക്കുക എന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യം.
കോൺഗ്രസിൽനിന്ന് സ്ഥാനാർഥിയെ കണ്ടെത്തുവാൻ കഴിയാത്തതുകൊണ്ട് അയ്യപ്പസേവാസംഘത്തിൽനിന്ന് കടമെടുത്തുവെന്നായിരുന്നു ആദ്യ പ്രചാരണം. എന്നാൽ ഇൗ പ്രചാരണത്തിന് കാര്യമായ ഒരു ചലനവും സൃഷ്ടിക്കാനായില്ല. ഇേതാടെയാണ് എൻ.ഡി.എ.യും എൽ.ഡി.എഫും തമ്മിലാണിവിടെ മത്സരമെന്നും കോൺഗ്രസ് മൂന്നാം സ്ഥാനത്തിനു വേണ്ടിയാണ് നിൽക്കുന്നതെന്നും പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ തവണ ബി.ജെ.പി ജയിക്കുമെന്ന തന്ത്രം പ്രധാന പ്രചാരണയുധമാക്കി ന്യൂനപക്ഷ വിഭാഗങ്ങളെ ആശങ്കാകുലരാക്കിയാണ് സി.പി.എം വിജയിച്ചതെന്നാണ് ബി.ജെ.പി പറയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.