ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്: കോൺഗ്രസും സി.പി.എമ്മും സംയുക്ത സ്ഥാനാർഥിയെ നിർത്തണം -ബി.ജെ.പി
text_fieldsകോട്ടയം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസും മാർക്സിസ്റ്റ് പാർട്ടിയും സംയുക്തസ്ഥാനാർഥിയെ നിർത്തി മത്സരിക്കണമെന്ന് ബി.ജെ.പി ദേശീയ നിർവാഹസമിതി അംഗം പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു. കേന്ദ്രസർക്കാറിനെതിരെ വൈ.എസ്.ആർ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ പിന്തുണച്ച കോൺഗ്രസും മാർക്സിസ്റ്റ് പാർട്ടിയും കേന്ദ്രത്തിൽ ഒന്നിക്കുകയും കേരളത്തിൽ ഭിന്നിക്കുകയും ചെയ്യുന്നത് രാഷ്ട്രീയ സത്യസന്ധതക്ക് നിരക്കാത്തതാണ്.
പുതിയ രാഷ്ട്രീയത്തിെൻറ ആരംഭം ചെങ്ങന്നൂരിൽ തുടങ്ങാൻ ഇരുപാർട്ടിയും േചർന്ന് സംയുക്തസ്ഥാനാർഥിയെ നിർത്തണം. അതിനെ നേരിടാൻ ബി.ജെ.പി തയാറാണ്. ത്രിപുരയിലെ പരാജയത്തിനുേശഷം കോൺഗ്രസുമായി സഹകരിക്കണമെന്ന് വി.എസ്. അച്യുതാനന്ദൻ അടക്കമുള്ളവർ ആവശ്യപ്പെട്ടിട്ടുണ്ട്. ഡൽഹിയും തിരുവനന്തപുരവും തമ്മിൽ വലിയ അകലമില്ല. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൻ.ഡി.എ സഖ്യം ഒറ്റക്കെട്ടായി നേരിടും. ഘടകക്ഷിയായ ബി.ഡി.ജെ.എസ് ഉന്നയിച്ച പ്രശ്നങ്ങൾ ബി.ജെ.പിയുടെ മുന്നിലെത്തിയിട്ടുണ്ട്. അത് പരിഹരിച്ച് മുന്നോട്ടുപോകും.
കീഴാറ്റൂരിൽ നടക്കുന്ന നെൽവയൽ സംരക്ഷണസമരത്തെ ബി.ജെ.പി ധാർമികമായി പിന്തുണക്കും. മഹാരാഷ്ട്രയിൽ കർഷകർ നടത്തിയ ലോങ് മാർച്ചിന് നേതൃത്വം നൽകിയ സി.പി.എം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരി കീഴാറ്റൂർ സമരത്തിലും ഇടപെടണം. എൽ.ഡി.എഫ് സർക്കാറിെൻറ ഭരണം പരാജയമാണ്. കേന്ദ്രസർക്കാർ അനുവദിച്ച വിഹിതത്തിൽ 48.5 ശതമാനവും ഉപേയാഗിച്ചിട്ടില്ല.
കിഫ്ബിയിലൂടെ പ്രഖ്യാപിച്ച പദ്ധതികളും നടപ്പാക്കുന്നില്ല. നിരവധി കുടുംബങ്ങൾക്ക് ആശ്വാസമേകേണ്ട 98,500 ഫയലുകർ തീർപ്പാകാതെ കെട്ടിക്കിടക്കുകയാെണന്നും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ ബി.ജെ.പി ജില്ല പ്രസിഡൻറ് എൻ. ഹരി, ജില്ല സെക്രട്ടറി ഭുവനേശ്, സി.എൻ. സുഭാഷ് എന്നിവരും പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
