Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചെങ്ങന്നൂരിലെ...

ചെങ്ങന്നൂരിലെ വയോദമ്പതികളുടെ കൊല: രണ്ട്​ ബംഗ്ലാദേശ്​ പൗരൻമാർ പിടിയിൽ

text_fields
bookmark_border
ചെങ്ങന്നൂരിലെ വയോദമ്പതികളുടെ കൊല: രണ്ട്​ ബംഗ്ലാദേശ്​ പൗരൻമാർ പിടിയിൽ
cancel

ചെങ്ങന്നൂർ: ഒറ്റക്ക്​ താമസിച്ചിരുന്ന വയോദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെന്ന്​ സംശയിക്കുന്ന രണ്ട് ​ പേർ പിടിയിൽ. ബംഗ്ലാദേശ്​ പൗരൻമാരായ​ ലബലു, ജുബല്‍ എന്നിവരെ വിശാഖപട്ടണത്തിൽ നിന്നാണ്​ പൊലീസ്​ അറസ്​റ്റ്​ ചെ യ്​തത്. കേരള പൊലീസ് കൈമാറിയ ലുക്ക് ഔട്ട് നോട്ടീസ് അനുസരിച്ച് ആര്‍പിഎഫും റെയില്‍വേ പൊലീസും ചേർന്നാണ്​ പ്രതി കളെ പിടികൂടിയത്​. ചെന്നൈ - കോറമണ്ടൽ എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്നു ഇവർ. ഇവരിൽ നിന്ന്​ കൊലപാതകം നടത്തിയ വ ീട്ടിൽ നിന്നും മോഷ്​ടിച്ചെന്ന്​ കരുതുന്ന സ്വർണവും പൊലീസ്​ കണ്ടെടുത്തു.

ചൊവ്വാഴ്​ച രാവിലെയാണ്​ വെൺമണി കോടുകുളഞ്ഞികരോട് ആഞ്ഞിലിമൂട്ടിൽ എ.പി. ചെറിയാൻ (കുഞ്ഞുമോൻ -75), ഭാര്യ ലില്ലി ചെറിയാൻ (70) എന്നിവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. പുലർച്ച ആറ്​ മണിയോടെ പ്രഭാതസവാരിക്കിറങ്ങിയ ബന്ധുക്കളും സമീപവാസികളുമായ കെ.എം. വർഗീസ്, കെ.എം. ചാണ്ടി എന്നിവരാണ് മൃത​േദഹങ്ങൾ കണ്ടത്.

തുറന്നു കിടന്ന അടുക്കള വാതിലിലൂടെ കയറിയപ്പോൾ അടുക്കളയിൽ ലില്ലി മരിച്ചുകിടക്കുകയായിരുന്നു​. വിവരം അറിയിച്ചതിനെ തുടർന്ന്​ വെൺമണി പൊലീസ്​ എത്തി നടത്തിയ തിരച്ചിലിലാണ്​ ചെറിയാനെ മരിച്ച നിലയിൽ വീടിനോട്​ ചേർന്ന സ്​റ്റോർ റൂമിൽ കണ്ടെത്തിയത്​. ചെറിയാ​​​െൻറ മൃതദേഹത്തിന്​ സമീപത്തുനിന്ന്​ കൊലപ്പെടുത്താനുപയോഗിച്ചതെന്ന്​ കരുതുന്ന കമ്പിവടിയും​ ലില്ലിയുടെ സമീപത്തുനിന്ന്​ മൺവെട്ടിയും ലഭിച്ചു. ഇരുവരുടെയും തലക്ക്​ ആഴത്തിൽ മുറിവേറ്റിരുന്നു. അലമാര തുറന്നു നിലയിലും ഗൃഹോപകരണങ്ങൾ ചിതറിക്കിടക്കുകയുമായിരുന്നു.

ശനിയാഴ്‌ചയും ഞായറാഴ്ചയും ഇവരുടെ വീട്ടിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ ജോലിക്ക് എത്തിയിരുന്നതായി നാട്ടുകാർ നൽകിയ സൂചനയുടെ അടിസ്ഥാനത്തിൽ പൊലീസ്​ നടത്തിയ അന്വേഷണമാണ്​ പ്രതികളിലേ​ക്കെത്തിച്ചത്​.

ശനിയാഴ്ച ഇവരുടെ വീട്ടില്‍ ജോലിക്ക്​ എത്തിയ ഇതര സംസ്ഥാന തൊഴിലാളികളാണ്​ തൊട്ടടുത്ത ദിവസം ലബലു, ജുബല്‍ എന്നിവരെ ജോലിക്ക്​ അയച്ചത്​. ഇവര്‍ വീടും പരിസരവും വീക്ഷിക്കുകയും കൊല്ലപ്പെട്ടവരു​െടയും സമീപവാസികളുടെ ചലനങ്ങള്‍ വിശദമായി നിരീക്ഷിക്കുകയും ചെയ്തശേഷമാണ് കൃത്യം ആസൂത്രണം ചെയ്തതും നിര്‍വഹിച്ചതുമെന്നാണ് സംശയം. ഇവരെ ജോലിക്ക് ​അയച്ച ഇതര സംസ്ഥാന തൊഴിലാളികളും കരാറുകാരും സംശയത്തി​​െൻറ നിഴലിലാണ്. ഇവരെ കസ്​റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newschengannurDouble murderBangladeshi citizens
News Summary - Chengannur double murder case - Two accused arrested - Kerala news
Next Story