Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅർബുദമില്ലാത്ത...

അർബുദമില്ലാത്ത യുവതിക്ക്​ കീമോ: ചീഫ്​ സെക്രട്ടറിക്ക്​ നോട്ടീസ്

text_fields
bookmark_border
medical-science-300819.jpg
cancel

ആ​ല​പ്പു​ഴ: അ​ർ​ബു​ദ​മി​ല്ലാ​ത്ത യു​വ​തി​ക്ക്​ തെ​റ്റാ​യ ലാ​ബ്​ റി​പ്പോ​ർ​ട്ടി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി ​ൽ കീ​മോ തെ​റ​പ്പി ചെ​യ്​​ത സം​ഭ​വ​ത്തി​ൽ ചീ​ഫ്​ സെ​ക്ര​ട്ട​റി​ക്കും ആ​രോ​ഗ്യ​വ​കു​പ്പ്​ സെ​ക്ര​ട്ട​റി​ ക്കും നോ​ട്ടീ​സ്​ അ​യ​ച്ച​താ​യി സം​സ്​​ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം പി. ​മോ​ഹ​ന​ദാ​സ ്​ ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു.

വെ​ള്ളി​യാ​ഴ്​​ച ന​ട​ന്ന സി​റ്റി​ങ്ങി​ൽ ചി​കി​ത്സ​ക്ക്​ വി​ധേ​യ​യാ​യ ആ​ല​പ്പു​ഴ നൂ​റ​നാ​ട്​ കു​ട​ശ്ശ​നാ​ട്​ ചി​റ​ക്കു​കി​ഴ​ക്കേ​ക്ക​ര വീ​ട്ടി​ൽ ര​ജ​നി പ​രാ​തി​യു​മാ​യി എ​ത്തി​യി​രു​ന്നു. വീ​ടി​ന​ടു​ത്ത്​ തു​ണി​ക്ക​ട​യി​ൽ ജീ​വ​ന​ക്കാ​രി​യാ​യി​രി​ക്കെ​യാ​ണ്​ ര​ജ​നി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധ​ന​ക്കെ​ത്തു​ന്ന​ത്. സ​ർ​ജ​ൻ ഡോ. ​ര​ഞ്​​ജി​ൻ, ഡോ. ​സു​രേ​ഷ്​​കു​മാ​ർ എ​ന്നി​വ​ർ പ​രി​ശോ​ധി​ച്ചു.

ഡോ. ​ര​ഞ്​​ജി​​െൻറ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​ മെ​ഡി​ക്ക​ൽ കോ​ള​ജി​ന്​ സ​മീ​പ​ത്തെ ഡ​യ​നോ​വ ​ലാ​ബി​ൽ പ​രി​ശോ​ധ​ന​ക്ക്​ എ​ത്തി​യ​ത്. മാ​റി​ട​ത്തി​ൽ അ​ർ​ബു​ദ​മാ​ണെ​ന്ന ഫ​ല​മാ​ണ്​ ല​ഭി​ച്ച​ത്. ഇ​തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കീ​മോ​യും ആ​രം​ഭി​ച്ചു. മു​ടി കൊ​ഴി​ഞ്ഞു. ശാ​രീ​രി​ക​ക്ഷ​മ​ത​ ന​ശി​ച്ചു. തു​ട​ർ​ന്ന്​ വി​ദ​ഗ്​​ധ പ​രി​ശോ​ധ​ന​യി​ൽ അ​ർ​ബു​ദം ഇ​ല്ലെ​ന്ന്​ സ്​​ഥി​രീ​ക​രി​ച്ചു.

പ്രാ​യ​മാ​യ അ​ച്ഛ​നും അ​മ്മ​യും എ​ട്ട്​ വ​യ​സ്സു​ള്ള മ​ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​​െൻറ ഏ​ക ആ​ശ്ര​യം ര​ജ​നിയുടെ വ​രു​മാ​ന​മാ​യി​രു​ന്നു. ജോ​ലി​ക്ക്​ പോ​കാ​നാ​വാ​ത്ത ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ൾ അ​ല​ട്ടു​ന്നു​ണ്ടെ​ന്ന്​ ര​ജ​നി പ​റ​യു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ്​ ഭ​ർ​ത്താ​വ്​ ഉ​പേ​ക്ഷി​ച്ച​താ​ണ്.

മു​ഖ്യ​മ​ന്ത്രി എ​ല്ലാ സ​ഹാ​യ​വും ഉ​റ​പ്പു​ന​ൽ​കി​യെ​ങ്കി​ലും ഒ​ന്നും യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല. തു​ട​ർ​ന്നാ​ണ്​ പ​രാ​തി​യു​മാ​യി ര​ജ​നി മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നെ സ​മീ​പി​ച്ച​ത്. ര​ജ​നി​ക്ക്​ ന​ഷ്​​ട​പ​രി​ഹാ​രം, ഡോ​ക്​​ട​ർ​മാ​ർ​ക്കെ​തി​രെ ന​ട​പ​ടി, തൊ​ഴി​ൽ എ​ന്നി​വ ഒ​രു​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ ക​മീ​ഷ​ൻ നോ​ട്ടീ​സ്​ അ​യ​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsChemotherapy
News Summary - Chemotherapy controversy notice issued to chief secretary
Next Story