Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുന്നി മഹല്ല് ഫെഡറേഷൻ...

സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ചെമ്മുക്കൻ കുഞ്ഞാപ്പുഹാജി നിര്യാതനായി

text_fields
bookmark_border
സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ചെമ്മുക്കൻ കുഞ്ഞാപ്പുഹാജി നിര്യാതനായി
cancel

കോട്ടക്കൽ: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ദാറുല്‍ ഹുദാ ഇസ്‌ലാമിക്ക് യൂനിവേഴ്‌സിറ്റി, വളവന്നൂർ ബാഫാഖി യതീം ഖാന എന്നീ സ്ഥാപനങ്ങളുടെ സ്ഥാപകരിൽ പ്രമുഖനും ജനറൽ സെക്രട്ടറിയുമായ ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി (83) നിര്യാതനായി. പട്ടിക്കാട് ജാമിഅ ജാമിഅ നൂരിയ്യ ട്രഷറര്‍ കൂടിയായിരുന്നു. മയ്യിത്ത് തിങ്കളാഴ്ച രാവിലെ 8.30ന് കോട്ടക്കൽ പാലത്തറ ജുമാമസ്ജിദില്‍ ഖബറടക്കും.

ഭാര്യ: മലപ്പുറം ചെമ്മങ്കടവ്​ പറവത്ത്​ മറിയുമ്മ. മക്കൾ: മുഹമ്മദ്​ സലീം, അബ്​ദുൽ നാസർ, ഖാലിദ്​, ഹംസത്ത്​, ജാഫർ, അബ്​ദുല്ല, ഉമറുൽ ഫാറൂഖ്​, സിറാജ്​, മുംതാസ്​, ഫാത്തിമ, സലീഖ, റൈഹാനത്ത്​, സൗദ, സുമയ്യ. മരുമക്കൾ: യാഹുമോൻ (ദുബായ് കെ.എം.സി.സി നേതാവ്​), ഉള്ളാട്ടിൽ ഇസ്മായിൽ, തൈക്കാടൻ ഹനീഫ, ചിറ്റകത്ത് പൊറ്റമ്മൽ ബഷീർ, പുളിക്കത്തോടി ഹബീബ്, മരക്കാറ്റു തൊടിക ഹസ്കർ.


Show Full Article
TAGS:darul huda sunni mahallu fedaration 
Next Story