Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചെ​മ്മ​രു​തി​യു​ടെ...

ചെ​മ്മ​രു​തി​യു​ടെ സ്വ​ന്തം കു​ത്ത​രി പൊ​തു​വി​പ​ണി​യി​ലേ​ക്ക്

text_fields
bookmark_border
ചെ​മ്മ​രു​തി​യു​ടെ സ്വ​ന്തം കു​ത്ത​രി പൊ​തു​വി​പ​ണി​യി​ലേ​ക്ക്
cancel

വ​ർ​ക്ക​ല: അ​ന്യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന കേ​ര​ള​ത്തിെൻറ ത​ന​ത് കാ​ര്‍ഷി​ക സം​സ്‌​കൃ​തി​യും പ​ച്ച​പ്പും തി​രി​കെ​യെ​ത്തി​ക്കാ​നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​മാ​യി ചെ​മ്മ​രു​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. മാ​യം ചേ​രാ​ത്ത​തും ത​വി​ട്​ ക​ള​യാ​ത്ത​തു​മാ​യ ചെ​മ്മ​രു​തി​യു​ടെ സ്വ​ന്തം കു​ത്ത​രി ഇ​നി​മു​ത​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ക്കും ല​ഭ്യ​മാ​കും. ചെ​മ്മ​രു​തി പ​ഞ്ചാ​യ​ത്തിെൻറ സ്വ​ന്തം ബ്രാ​ന്‍ഡാ​യ കു​ത്ത​രി​യു​ടെ വി​പ​ണ​നോ​ദ്ഘാ​ട​നം വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക്​ ര​ണ്ടി​ന് പ​ഞ്ചാ​യ​ത്ത് അ​ങ്ക​ണ​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ വി. ​ജോ​യി എം.​എ​ൽ.​എ നി​ര്‍വ​ഹി​ക്കും.

10 കി​ലോ പാ​യ്ക്ക​റ്റി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ചെ​മ്മ​രു​തി കു​ത്ത​രി ല​ഭ്യ​മാ​കു​ന്ന​ത്. സം​സ്ഥാ​ന സ​ര്‍ക്കാ​റിെൻറ സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ കീ​ഴി​ല്‍ 68 ഹെ​ക്ട​റി​ലാ​ണ് നെ​ല്‍കൃ​ഷി ന​ട​ത്തി​യ​ത്. ഈ ​നെ​ല്ല് ക​ര്‍ഷ​ക​രി​ല്‍നി​ന്ന് ന്യാ​യ​വി​ല​ക്ക് കൃ​ഷി​ഭ​വ​ന്‍ നേ​രി​ട്ട് ശേ​ഖ​രി​ച്ച്​ അ​വ കു​ടും​ബ​ശ്രീ വ​ഴി ത​വി​ടു​ക​ള​യാ​ത്ത കു​ത്ത​രി​യാ​ക്കി​യ​ശേ​ഷ​മാ​ണ് പ​ഞ്ചാ​യ​ത്ത് വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​ത്.

17.54 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍ വി​സ്തീ​ര്‍ണ​മു​ള്ള ചെ​മ്മ​രു​തി പ​ഞ്ചാ​യ​ത്തി​ല്‍ 1.26 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റി​ലും നെ​ല്‍വ​യ​ലു​ക​ളാ​ണ്. മു​മ്പ്​ പ​ഞ്ചാ​യ​ത്തി​ലെ പ​ന​യ​റ, ചെ​മ്മ​രു​തി, മു​ത്താ​ന, മു​ട്ട​പ്പ​ലം, കോ​വൂ​ര്‍, പ്രാ​ലേ​യ​ഗി​രി, കൂ​ട്ട​പ്പു​ര എ​ന്നി​ങ്ങ​നെ ഏ​ഴു പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​യി 126 ഹെ​ക്ട​ര്‍ പ്ര​ദേ​ശ​ത്താ​ണ് നെ​ല്‍ക്കൃ​ഷി ചെ​യ്തി​രു​ന്ന​ത്.

കാ​ല​ക്ര​മേ​ണ കൃ​ഷി 68 ഹെ​ക്ട​റി​ലാ​യി ചു​രു​ങ്ങി. ര​ണ്ടാം വി​ള​യി​ല്‍ 70 ഹെ​ക്ട​ര്‍ പ്ര​ദേ​ശ​ത്ത് കൃ​ഷി വ്യാ​പി​പ്പി​ക്കാ​നാ​ണ് പ​ഞ്ചാ​യ​ത്ത് ല​ക്ഷ്യ​മി​ടു​ന്ന​ത്. സം​സ്ഥാ​ന സ​ര്‍ക്കാ​റിെൻറ ജീ​വ​നി പ​ദ്ധ​തി​യി​ലൂ​ടെ പ​ഞ്ചാ​യ​ത്തി​ലെ ത​രി​ശാ​യി​ക്കി​ട​ന്നി​രു​ന്ന പു​ര​യി​ട​ങ്ങ​ളി​ല്‍ പ​ച്ച​ക്ക​റി​കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. ക​ര്‍ഷ​ക​ര്‍ക്കൊ​പ്പം കു​ടും​ബ​ശ്രീ യൂ​നി​റ്റു​ക​ളും തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ളും കൈ​കോ​ര്‍ത്ത​തോ​ടെ ഗ്രാ​മ​ത്തി​ലെ കാ​ര്‍ഷി​ക​മേ​ഖ​ല​ക്ക്​ പ​ഴ​യ പ്ര​താ​പം വീ​ണ്ടെ​ടു​ക്കാ​നാ​യ​താ​യി ചെ​മ്മ​രു​തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ എ.​എ​ച്ച്. സ​ലിം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chemmaruthi ricechemmaruthi
Next Story