Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകള്ളിൽ രാസവസ്​തു; 44...

കള്ളിൽ രാസവസ്​തു; 44 ഷാപ്പിന്‍റെ ലൈസൻസ്​ സസ്​പെൻഡ്​​ ചെയ്​തു

text_fields
bookmark_border
toddy
cancel

തൊടുപുഴ: കഞ്ചാവിന്​ ലഹരി കൂട്ടാൻ ഉപയോഗിക്കുന്ന കന്നാബിനോയ്​ഡ്​ എന്ന രാസവസ്​തു കള്ളിൽ ചേർത്തതായി കണ്ടെത്തിയ സംഭവത്തിൽ തൊടുപുഴ റേഞ്ചിലെ 44 ഷാപ്പി​െൻറ ലൈസൻസ്​ എക്​സൈസ്​ കമീഷണർ സസ്​പെൻഡ്​​ ചെയ്​തു. ഏഴ്​ ദിവസത്തിനകം വിശദീകരണം നൽകാൻ ലൈസൻസ്​ ഉടമകളോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​. കണ്ടെത്തിയത്​ ഗുരുതര നിയമലംഘനമായതിനാൽ ഷാപ്പുകളുടെ ലൈസൻസ്​ റദ്ദാക്കാനും നടപടി തുടങ്ങി.

പതിവ്​ പരിശോധനയ​ുടെ ഭാഗമായി നവംബർ, ഡിസംബർ മാസങ്ങളിൽ ശേഖരിച്ച 180 സാംപിൾ പരിശോധിച്ചപ്പോഴാണ്​ 25 ഷാപ്പിൽനിന്നുള്ള കള്ളിൽ കന്നാബിനോയ്​ഡ്​ എന്ന മാരക രാസവസ്​തു കണ്ടെത്തിയത്​. തുടർന്ന്​ 25 ഷാപ്പുകളുടെ ലൈസൻസി, വിതരണക്കാരൻ എന്നിവർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കുകയും ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ​ശിപാർശ ചെയ്യുകയുമുണ്ടായി. എട്ട്​ ഗ്രൂപ്പിൽപെട്ട 25 ഷാപ്പിനെതിരെയാണ്​ കേസ്​ എടുത്തതെങ്കിലും ക്രമക്കേട്​ കണ്ടെത്തിയ സാഹചര്യത്തിൽ ഗ്രൂപ്പിലെ 44 ഷാപ്പി​െൻറയും ലൈസൻസ്​ സസ്​പെൻഡ്​​ ചെയ്യുകയായിരു​െന്നന്ന്​ ഇടുക്കി ഡെപ്യൂട്ടി എക്​സൈസ്​ കമീഷണർ വി.എ. സലിം അറിയിച്ചു.

പാലക്കാടുനിന്ന് തൊടുപുഴയിൽ വിൽപനക്ക്​ കൊണ്ടുവന്ന കള്ളിലാണ് കന്നാബിനോയ്ഡ്​ സാന്നിധ്യം കണ്ടെത്തിയത്. കോതമംഗലത്തെ 21 ഷാപ്പിലും ഇതേ രാസവസ്തു ചേർത്ത കള്ള് വിറ്റതായി കണ്ടെത്തിയിരുന്നു. കഞ്ചാവിന് ലഹരി കൂട്ടാൻ ഉപയോഗിക്കുന്ന ടെട്രഹൈഡ്രോ കന്നാബിനോൾ എന്ന രാസസംയുക്തമാണ്​ കന്നാബിഡിയോൾ അല്ലെങ്കിൽ കന്നാബിനോയ്ഡ് എന്ന്​ അറിയപ്പെടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Toddylicensechemicals
News Summary - chemicals in Toddy; The license of 44 shop has been suspended
Next Story