Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightേ​ട്രാളിംഗ്​...

േ​ട്രാളിംഗ്​ നിരോധനം:കേരളത്തിലേക്ക്​ വരുന്നത്​ ‘രാസമത്സ്യങ്ങൾ’ 

text_fields
bookmark_border
േ​ട്രാളിംഗ്​ നിരോധനം:കേരളത്തിലേക്ക്​ വരുന്നത്​ ‘രാസമത്സ്യങ്ങൾ’ 
cancel

കാസർകോട്​: ​ട്രോളിംഗ്​ നിരോധനം മൂലം മത്സ്യലഭ്യത കുറഞ്ഞതോടെ വിപണിയിലെത്തുന്നത്​ രാസവസ്​തുക്കൾ ചേർത്ത മത്സ്യം. നേരത്തെ പിടികൂടി​ രാസവസ്​തുക്കൾ ചേർത്ത്​ സൂക്ഷിച്ച മത്സ്യമാണ്​ പ്രധാനമായും  വിപണിയിലെത്തുന്നത്​. സംസ്ഥാനത്തിന്​ പുറത്തുനിന്നാണ്​ ഇത്തരത്തിൽ മത്സ്യം  എത്തിക്കുന്നത്​.  ഇത്തരം മത്സ്യം കണ്ടെത്തുന്നതിന്​ ഭക്ഷ്യസുരക്ഷാവകുപ്പ്​ മഞ്ചേശ്വരം, തിരുവനന്തപുരം അമരവിള, പാലക്കാട്​ എന്നീ ചെക്ക്​പോസ്​റ്റുകളിൽ​ പരിശോധന നടത്തുന്നുണ്ട്​​.

ഗുജറാത്ത്​, ആന്ധ്രപ്രദേശ്​, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ്​ കേരളത്തിലേക്ക്​ പ്രധാനമായും മത്സ്യമെത്തുന്നത്​. അമോണിയയും, ഫോർമാലിനും ചേർത്ത മത്സ്യങ്ങളാണ്​ പ്രധാനമായും സംസ്ഥാനത്ത്​ വിപണിയിലെത്തുന്നത്​. ക​രൾ, കുടൽ എന്നിവയിൽ കാൻസർ ഉൾപ്പെടെയുള്ള ഗുരുതര ആരോഗ്യ പ്രശ്​നങ്ങളാണ്​ ഇത്തരം മത്സ്യങ്ങൾ കഴിക്കുന്നതുകൊണ്ട്​ ഉണ്ടാകുകയെന്ന്​ ആരോഗ്യവിദഗ്​ദരും മുന്നറിയിപ്പു നൽകുന്നു.സെ​ൻട്രൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ ഫിഷറീസ്​ ടെക്​നോളജി (സിഫ്​റ്റ്​)യുടെ പരിശോധനകിറ്റ്​ വഴിയാണ്​ ഭക്ഷ്യസുരക്ഷാവകുപ്പ്​ മത്സ്യങ്ങളിലെ മായം കണ്ടെത്തുന്നത്​. കിറ്റിലുള്ള​ പേപ്പർ സ്ലിപ്പ്​ മത്സ്യത്തിൽ ഉരച്ചശേഷം റീഏജൻറ്​ ലായനി ഒരുതുള്ളി സ്ലിപ്പിൽ പതിപ്പിച്ചു കഴിഞ്ഞാൽ കടും നീലനിറം ഉണ്ടാവുകയാണെങ്കിൽ അമോണിയയോ ഫോർമാലിനോ മത്സ്യത്തിൽ ചേർത്തിട്ടുണ്ടെന്ന്​​ അനുമാനിക്കാം.

എന്നാൽ മറ്റു രാസവസ്​തുക്കൾ ചേർത്തിട്ടുണ്ടെങ്കിൽ ഇത്തരം പരിശോധനകളിലൂടെ കണ്ടെത്താനുമാവില്ല. മത്സ്യത്തി​​​​െൻറ സാമ്പിൾ ശേഖരിച്ചശേഷം പരിശോധനയ്​ക്കായി ലാബിലേക്ക്​ അയക്കുക മാത്രമേ മാർഗ്ഗമുള്ളൂ. സംസ്ഥാനത്ത്​ കോഴിക്കോട്​, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലായി മൂന്നു മൊബൈൽ ലാബുകൾ മാത്രമാണ്​ ഭക്ഷ്യസുരക്ഷാ വകുപ്പിന്​ കീഴിൽ ഉള്ളത്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsTrolling banmalayalam newsChemical Fishes
News Summary - Chemical Fishes to Kerala amid Trolling Ban-Kerala News
Next Story