െചമ്പിരിക്ക ഖാദിയുടെ മരണം: തുടരന്വേഷണത്തിന് ഹൈകോടതിയിൽ ഹരജി
text_fieldsകൊച്ചി: കാസർകോട് ചെമ്പിരിക്ക-മംഗളൂരു ഖാദി സി.എം. അബ്ദുല്ല മൗലവിയുടെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെടുന്ന ഹരജിയിൽ ഹൈകോടതി വിശദീകരണം തേടി. മരണത്തിന് കാരണക്കാരായവരെക്കുറിച്ച് വെളിപ്പെടുത്തലുണ്ടായ സാഹചര്യത്തിൽ സി.ബി.െഎയുടെ തുടരേന്വഷണം ആവശ്യപ്പെട്ട് മലപ്പുറം സ്വദേശി മുഹമ്മദ് ത്വയ്യിബ് ഹുദവിയാണ് ഹരജി നൽകിയത്.
2010 ഫെബ്രുവരി 15നാണ് ഖാദിയുടെ മൃതദേഹം ചെമ്പിരിക്ക കടപ്പുറത്ത് കണ്ടത്. മരണകാരണത്തെക്കുറിച്ച് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് കാണിച്ച് സി.ബി.ഐ രണ്ടുതവണ കുറ്റപത്രം എറണാകുളം സി.ജെ.എം കോടതിയിൽ സമർപ്പിച്ചിരുന്നു. ഇത് ആത്മഹത്യയാണെന്ന് കാണിച്ച് സി.ബി.ഐ നൽകിയ അനുബന്ധ കുറ്റപത്രത്തിനെതിരെ ഖാദിയുടെ മകൻ നൽകിയ ഹരജി സി.ജെ.എം കോടതിയുടെ പരിഗണനയിലാണ്.
ഇതിനിടെ, കാസർകോട് പരപ്പ സ്വദേശി പി.എ. അഷ്റഫ്, മുഹമ്മദ് ത്വയ്യിബ് ഹുദവിയെ സമീപിച്ച് മരണത്തിനുത്തരവാദികളാരാണെന്ന് അറിയാമെന്ന് പറഞ്ഞു. ഇക്കാര്യം സി.ജെ.എം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നെങ്കിലും ഫലംകണ്ടില്ല. പിന്നീട് അഷ്റഫ്തന്നെ തനിക്കറിയാവുന്ന കാര്യങ്ങൾ സി.ബി.ഐയെ എഴുതി അറിയിച്ചു. പിന്നീട് രണ്ടുതവണ ഹരജിക്കാരനും ഇക്കാര്യം സി.ബി.െഎയെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും ഹജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
