ദുരൂഹത നീങ്ങാതെ ചേകന്നൂർ തിരോധാനം; വീണ്ടും ഹൈേകാടതിയെ സമീപിക്കാനൊരുങ്ങി കുടുംബം
text_fieldsമലപ്പുറം: കോളിളക്കമുണ്ടാക്കിയ ചേകന്നൂർ മൗലവി തിരോധാനത്തിന് കാൽനൂറ്റാണ്ട് തികയുേമ്പാൾ കേസിൽ ഹൈകോടതിയെ വീണ്ടും സമീപിക്കാനൊരുങ്ങി കുടുംബം. ഒമ്പത് പ്രതികളിൽ എട്ടുപേരെയും വെറുതെ വിട്ട വിചാരണകോടതി വിധിക്കെതിരെ ഹൈകോടതിയിൽ രണ്ടുവർഷം മുമ്പ് നൽകിയ അപ്പീലിൽ നടപടി വൈകുകയാണ്. നീണ്ട 25 വർഷത്തിനുശേഷവും പി.കെ. അബുൽ ഹസ്സൻ മൗലവി (58) എന്ന ചേകന്നൂർ മൗലവിയുടെ ഭൗതികശരീരം എവിടെ മറവ് ചെയ്തെന്നതിനെക്കുറിച്ചുള്ള ദുരൂഹത നിലനിൽക്കുന്നു. സി.ബി.െഎ അന്വേഷണത്തിൽ മൗലവിയുടെ കൊലപാതകം സ്ഥിരീകരിച്ചെങ്കിലും ഭൗതികശരീരത്തിെൻറ യാതൊന്നും കണ്ടെത്താനായിട്ടില്ല. 1993 ജൂൈല 29ന് രാത്രിയാണ് എടപ്പാൾ കാവിൽപ്പടിയിെല വീട്ടിൽനിന്ന് മതപ്രഭാഷണത്തിനെന്നുപറഞ്ഞ് രണ്ടുപേർ ചേർന്ന് മൗലവിയെ വിളിച്ചിറക്കി കൊണ്ടുപോയത്്.
കാണാനില്ലെന്ന പരാതിയുമായി ഭാര്യ ഹവ്വ ഉമ്മയും അമ്മാവൻ സാലിം ഹാജിയും പൊന്നാനി പൊലീസിൽ ജൂലൈ 31ന് പരാതി നൽകിയതോടെ ആരംഭിച്ച അന്വേഷണം േലാക്കൽ പൊലീസിനും ക്രൈംബ്രാഞ്ചിനും ശേഷം സി.ബി.െഎ വരെ എത്തിനിന്നെങ്കിലും കേസിെൻറ ചുരുൾ പൂർണമായും നിവർത്താനായില്ല. വീട്ടിൽനിന്നിറക്കിക്കൊണ്ടുപോയതും കൊലപാതകം, മൃതദേഹം മറവുചെയ്യൽ, സ്ഥലം മാറ്റൽ എന്നിവയുമടക്കം നാല് സംഘങ്ങളായാണ് കൊല ആസൂത്രണം ചെയ്തതെന്നാണ് സി.ബി.െഎ കണ്ടെത്തൽ. മൃതദേഹം മറവു ചെയ്തതായി സംശയിച്ച പുളിക്കൽ ചുവന്നകുന്നിൽ മണ്ണുനീക്കി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. മൗലവിയെ കൊണ്ടുപോയ വാഹനത്തിൽ കക്കാട്ടുനിന്ന് അഞ്ചുപേർ കൂടി കയറുകയും ശ്വാസം മുട്ടിച്ച് െകാല്ലുകയും പുളിക്കൽ ചുവന്നകുന്നിന് സമീപം കുഴിച്ചിടുകയും പിന്നീട് മറ്റൊരു സംഘം അവിടെനിന്ന് മൃതദേഹം മാറ്റിയെന്നും അന്വേഷണസംഘം കണ്ടെത്തി.
1996 ആഗസ്റ്റ് രണ്ടിലെ ഹൈകോടതി ഉത്തരവ് പ്രകാരമാണ് സി.ബി.െഎ കേസ് ഏറ്റെടുത്തത്. 2000 നവംബർ 27ന് ആദ്യ രണ്ട് പ്രതികളെ തൃശൂരിൽനിന്ന് അറസ്റ്റ് ചെയ്തു. ഒമ്പതു പ്രതികളുണ്ടായിരുന്ന കേസിൽ 2010 സെപ്റ്റംബർ 29ന് ആലേങ്കാട് കക്കിടിപ്പുറം വി.വി. ഹംസക്ക് ഇരട്ടജീവപര്യന്തം ശിക്ഷ വിധിച്ചു. ഇസ്ലാമിക ചിന്തയിൽ മൗലവി പുലർത്തിയ വ്യത്യസ്ത വീക്ഷണവും ഖുർആൻ സുന്നത്ത് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ആശയപ്രചാരണവും അദ്ദേഹത്തിന് നിരവധി ശത്രുക്കളെ സൃഷ്ടിച്ചിരുന്നു. ഇൗ ശത്രുക്കളാണ് കൊലക്ക് പിന്നിലെന്ന നിഗമനത്തിലാണ് സി.ബി.െഎ എത്തിയത്. പല കോണുകളിൽനിന്നുള്ള സമ്മർദം, കേസ് ഡയറികൾ കാണാനില്ലെന്ന ഉദ്യോഗസ്ഥരുടെ നിലപാട്, തെളിവുകൾ കൈകാര്യം ചെയ്തതിലുള്ള വീഴ്ച... തുടങ്ങി പല ഘടകങ്ങളും പ്രതികൾക്ക് രക്ഷപ്പെടാൻ സഹായകമായതായി ചേകന്നൂർ മൗലവിയുടെ അമ്മാവൻ സാലിം ഹാജി പറഞ്ഞു. അന്വേഷണസംഘം കണ്ടെത്തിയ ഒമ്പത് പ്രതികളും കൊലപാതകത്തിൽ പങ്കുകാരാണ്. ഒരാൾക്ക് തനിച്ചിത് ചെയ്യാൻ കഴിയില്ലല്ലോ. തെളിവുകൾ ഇല്ലാതിരുന്നതല്ല. അവ പലതും വളച്ചൊടിച്ചു. ലഭ്യമായ തെളിവുകൾ വെച്ച് നീതിപൂർവമായ വിധിക്ക് അവകാശമുണ്ടെന്നും നിയമപോരാട്ടവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത് ചെയ്യിപ്പിച്ചത് ആരെന്നറിയണം –സൽമ ഇഖ്ബാൽ
മലപ്പുറം: ‘‘ഉപ്പയെ കൊന്നവരാരാണെന്ന് എന്നെങ്കിലും ഒരു കാലത്ത് തെളിയണം. ആരാണ് ഇത് ചെയ്യിപ്പിച്ചത് എന്നറിയണം. വലിയ ശക്തികൾ പിന്നിലുണ്ടായിരുന്നു’’ -ചേകന്നൂർ മൗലവിയുടെ മകൾ സൽമ ഇഖ്ബാൽ പറയുന്നു. 25 വർഷത്തിനുശേഷവും ഉപ്പയുടെ മൃതദേഹം എവിടെ മറവുചെയ്തെന്നത് അറിയാൻ കഴിയാതിരിക്കുന്നത് വലിയ വിഷമമാണ്. പ്രതികൾ നിയമത്തിെൻറ പിടിയിൽനിന്ന് രക്ഷപ്പെട്ടതും മനസ്സിനുള്ളിലെ വിങ്ങലാണ്. കേസ് സി.ബി.െഎ ഏറ്റെടുത്തശേഷവും ഒരു പ്രതിയെ മാത്രമേ ശിക്ഷിച്ചിട്ടുള്ളൂ. എട്ടുപേരെ വെറുതെ വിടുകയാണുണ്ടായത്. കൊല നടത്തിയവരെ മാത്രമേ സി.ബി.െഎ പിടിച്ചുള്ളൂ. ചെയ്യിപ്പിച്ചത് വലിയ ശക്തികളാണെന്നും അവരെ വെളിച്ചത്തുകൊണ്ടുവരുമെന്നും സി.ബി.െഎ ഉദ്യോഗസ്ഥർ കുടുംബത്തിന് വാക്ക് തന്നിരുന്നു. പിന്നീട് സമ്മർദങ്ങൾ ഉണ്ടായിട്ടുണ്ടാവും. ഒന്നും നടന്നില്ല. നല്ല രീതിയിൽ അന്വേഷിച്ച പല ഉദ്യോഗസ്ഥരേയും മാറ്റി. കടുംകൈ ചെയ്യിപ്പിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം -സൽമ ഇഖ്ബാൽ പറഞ്ഞു. സർക്കാറുകൾ മാറി വരുേമ്പാൾ പല വാഗ്ദാനങ്ങളും നൽകുമെങ്കിലും ഒന്നും പൂർണമായും പാലിക്കാറില്ല. മാമൻ സാലിംഹാജിയാണ് കേസ് നടത്തുന്നത്. കുടുംബത്തിെൻറ എല്ലാവിധ സഹായവും മാമനുണ്ടെന്നും അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
