Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൗനം വെടിഞ്ഞ്...

മൗനം വെടിഞ്ഞ് മുഖ്യമന്ത്രി; 'ഇ.ഡി റെയ്ഡിൽ സംസ്ഥാനത്തിന് റോളില്ല'

text_fields
bookmark_border
മൗനം വെടിഞ്ഞ് മുഖ്യമന്ത്രി; ഇ.ഡി റെയ്ഡിൽ സംസ്ഥാനത്തിന് റോളില്ല
cancel

തിരുവനന്തപുരം: ഇ.ഡി റെയ്ഡിൽ മൗനം പാലിച്ചതിൽ മറുപടി നൽകി മുഖ്യമന്ത്രി. എപ്പോൾ മറുപടി നൽകണമെന്ന് താനാണ് തീരുമാനിക്കുന്നതെന്നും കാര്യങ്ങൾ കൃത്യമായി പഠിക്കാതെ തനിക്ക് മറുപടി നൽകാനാവില്ലെന്നും വി.ഡി സതീശൻ പറഞ്ഞു. കേന്ദ്ര ഏജൻസി രജിസ്റ്റർ ചെയ്ത കേസിന്‍റെ ഭാഗമായാണ് റെയ്ഡ് ഉൾപ്പെടെയുള്ള നടപടിയെന്നും സംസ്ഥാന സർക്കാറിന് അതിൽ പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു. റെയ്ഡ് ചെയ്യുന്ന കാര്യം തങ്ങളെ അറിയിച്ചിട്ടില്ലെന്നും ആൾക്കൂട്ടം ഉണ്ടായ സമയത്ത് ക്രമസമാധാനം തകരാതിരിക്കാൻ ആഭ്യന്തര മന്ത്രി ഇടപെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തങ്ങൾ ഇടപെട്ട കേസാണിതെന്നും ഇ.ഡിയുടെ അന്വേഷണ വീഴ്ചക്കെതിരെ തങ്ങൾക്ക് പരാതി ഉണ്ടായിരുന്നുവെന്നും വി.ഡി സതീശൻ പറഞ്ഞു. നാലു കൊല്ലം മുമ്പ് ഉണ്ടായ കേസിൽ ഇത്രയും നാളും ഇ.ഡി നടപടി എടുത്തിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇ.ഡി റെയ്ഡിൽ പിണറായി വിജയൻ രാഹുൽ ഗാന്ധിയെയാണ് കുറ്റപ്പെടുത്തിയതെന്നും ബി.ജെ.പിയെയോ മോദിയെയോ കേന്ദ്ര സർക്കാറിനെയോ അല്ലെന്നും വി.ഡി പറഞ്ഞു.

താൻ പറഞ്ഞതുകൊണ്ടാണ് മോദി റെയ്ഡ് നടത്താൻ അനുമതി നൽകിയതെന്നാണ് സി.പി.എം പ്രചരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അക്രമം കൈകാര്യം ചെയ്യുന്നതിൽ പൊലീസിന് വീഴ്ച ഉണ്ടായെന്ന് താൻ കരുതുന്നില്ലെന്നും സമാധാനപരമായി കൈകാര്യം ചെയ്യാനാണ് ശ്രമിച്ചതെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ED raidPinarayi VijayanVD SatheesanLatest News
News Summary - cheif minister pinarayi vijayan said state has no role in ed raid
Next Story