Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ടെയ്‌മെന്റ് സോണിലെ നിയന്ത്രണങ്ങള്‍ പരിശോധിക്കാന്‍ ഡി.ഐ.ജി.നേരിട്ടെത്തി

text_fields
bookmark_border
ബാലരാമപുരത്ത് രാവിലെ 10.30 നെത്തിയ ഡി.ഐ.ജിയും സംഘവും പരിശോധന നടത്തി വ്യാപാരികള്‍ക്കും വഴിപോക്കർക്കും കര്‍ശന നിര്‍ദ്ദേശം നല്‍കി
കണ്ടെയ്‌മെന്റ് സോണിലെ നിയന്ത്രണങ്ങള്‍ പരിശോധിക്കാന്‍ ഡി.ഐ.ജി.നേരിട്ടെത്തി
cancel
camera_alt

ചിത്രം ബാലരാമപുരത്ത് പരിശോധന നടത്തുന്ന ഡി.ഐ.ജി. സജ്ഞയ് കുമാര്‍ ഗുരുദ്

ബാലരാമപുരം: കണ്ടെയ്‌മെന്റ് സോണിലെ നിയന്ത്രണങ്ങള്‍ പരിശോധിക്കുന്നതിനായി ഡി.ഐ.ജി.സജ്ഞയ് കുമാര്‍ ഗുരുദിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘമെത്തിയത്. ബാലരാമപുരത്ത് രാവിലെ 10.30 നെത്തിയ ഡി.ഐ.ജിയും സംഘവും പരിശോധന നടത്തി വ്യാപാരികള്‍ക്കും വഴിപോക്കർക്കും കര്‍ശന നിര്‍ദ്ദേശം നല്‍കി. മാസ്‌ക് അലക്ഷ്യമായി ധരിക്കരുതെന്നും റോഡില്‍ ആവശ്യമില്ലാതെ കറങ്ങി നടന്നക്കരുതെന്നും താക്കീതും നല്‍കി. ഡി.ഐ.ജിക്കൊപ്പം റൂറല്‍ എസ്. പി അശോക് കുമാര്‍, ബാലരാമപുരം സി.ഐ.ജി.ബിനു, എസ്.ഐ.വിനോദ് കുമാര്‍ തുടങ്ങിയവര്‍ അനുഗമിച്ചു.

ബാലരാമപുരത്തെ വ്യാപാര സ്ഥാപനങ്ങള്‍ രവിലെ ഏഴ് മണിമുതല്‍ 2 മണിവരെ മാത്രമെ തുറന്ന് പ്രവര്‍ത്തിക്കാവു എന്ന നിര്‍ദ്ദേശവും പൊലീസ് നല്‍കി. കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം കുറക്കാനായാണ് പൊലീസ് ശക്തമായ നടപടികളുമായി രംഗത്തെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story