Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചെക്ക്​​പോസ​്റ്റ്...

ചെക്ക്​​പോസ​്റ്റ് കേന്ദ്രീകരിച്ച് ഗുണ്ടാപിരിവ്; ആറംഗസംഘം പിടിയിൽ 

text_fields
bookmark_border
ചെക്ക്​​പോസ​്റ്റ് കേന്ദ്രീകരിച്ച് ഗുണ്ടാപിരിവ്; ആറംഗസംഘം പിടിയിൽ 
cancel

ചി​റ്റൂ​ർ: കേ​ര​ള-​ത​മി​ഴ്​​നാ​ട്​ അ​തി​ർ​ത്തി കേ​ന്ദ്രീ​ക​രി​ച്ച് ഗു​ണ്ടാ​പി​രി​വ് ന​ട​ത്തി​യ ആ​റം​ഗ​സം​ഘം പി​ടി​യി​ൽ. ഗോ​പാ​ല​പു​ര​ത്തെ ത​മി​ഴ്നാ​ട് ചെ​ക്ക്​​​പോ​സ​്റ്റ് കേ​ന്ദ്രീ​ക​രി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി പി​രി​വ് ന​ട​ത്തി​യ കൊ​ഴി​ഞ്ഞാ​മ്പാ​റ ക​രു​മാ​ണ്ട കൗ​ണ്ട​ന്നൂ​ർ ജെ.​പി. ന​ഗ​ർ സ്വ​ദേ​ശി​ക​ളാ​യ അ​യ്യാ​സ്വാ​മി (32), വി​ഘ്നേ​ഷ് (24), പ്ര​ദീ​പ് (28), ര​തീ​ഷ് (29), നാ​ഗ​മാ​ണി​ക്യം (35), വ​ണ്ണാ​മ​ട മ​ല​യാ​ണ്ടി കൗ​ണ്ട​ന്നൂ​ർ ക​റു​പ്പ​സ്വാ​മി (35) എ​ന്നി​വ​രെ​യാ​ണ്​ തി​ങ്ക​ളാ​ഴ്ച രാ​ത്രി ഗോ​പാ​ല​പു​ര​ത്തി​നു സ​മീ​പ​ത്ത്​ പി​ടി​കൂ​ടി​യ​ത്.

ര​ണ്ടു​പേ​ർ കൂ​ടി പി​ടി​യി​ലാ​വാ​നു​ണ്ട്. ത​മി​ഴ്നാ​ട്ടി​ലെ ആ​ർ.​ടി.​ഒ, പൊ​ലീ​സ് ചെ​ക്ക്​​​പോ​സ​്റ്റു​ക​ൾ​ക്ക് സ​മീ​പം പൊ​ലീ​സു​കാ​രെ​ന്ന വ്യാ​ജേ​ന വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞ് പി​രി​വ്​ ന​ട​ത്തു​ന്ന​വ​രാ​ണി​വ​ർ. ത​മി​ഴ്നാ​ട് പൊ​ലീ​സി​​​െൻറ ഒ​ത്താ​ശ​യോ​ടെ​യാ​ണി​ത്. ഫ്ര​ണ്ട്സ് ഓ​ഫ് പൊ​ലീ​സ് എ​ന്ന പേ​രി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. 

മേ​യ് ഒ​മ്പ​തി​ന്​ കൊ​ടൈ​ക്ക​നാ​ലി​ൽ നി​ന്ന് മ​ട​ങ്ങി​യ പ​ട്ടാ​മ്പി സ്വ​ദേ​ശി​ക​ളെ ത​ട​ഞ്ഞു​നി​ർ​ത്തി ആ​ക്ര​മി​ക്കു​ക​യും പ​ണം ക​വ​രു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന ആ​ഷി​ഖ്, മു​ഹ​മ്മ​ദ​ലി, നാ​സ​ർ, അ​ബ്ബാ​സ് എ​ന്നി​വ​രെ മ​ർ​ദി​ക്കു​ക​യും കാ​റി​​​െൻറ ഗ്ലാ​സു​ക​ൾ ത​ക​ർ​ക്കു​ക​യും ചെ​യ്ത ശേ​ഷം 1200 രൂ​പ ക​വ​രു​ക​യാ​യി​രു​ന്നു. ഇവർക്കെതിരെ കൊ​ഴി​ഞ്ഞാ​മ്പാ​റ സ്​​റ്റേ​ഷ​നി​ൽ കൂടുതൽ പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ട്.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Check post
News Summary - check post collectection issue five arrested
Next Story