എം.എൽ.എയുടെ ബന്ധുവിന്റെ തടയണ; വീണ്ടും ഹിയറിങ് നടത്താൻ തീരുമാനം
text_fieldsമലപ്പുറം: പി.വി. അൻവർ എം.എൽ.എയുടെ ബന്ധുവിെൻറ ഉടമസ്ഥതയിൽ ഉൗർങ്ങാട്ടിരി ചീങ്കണ്ണിപ്പാലിയിലുള്ള തടയണ നിയമവിരുദ്ധമാണോയെന്ന് പരിശോധിക്കാൻ വീണ്ടും ഹിയറിങ് നടത്താൻ തീരുമാനിച്ചു. ആഗസ്റ്റ് 30ന് ബന്ധപ്പെട്ട കക്ഷികളുടെ സാന്നിധ്യത്തിൽ പരിശോധന നടക്കും. വ്യാഴാഴ്ച പെരിന്തൽമണ്ണ സബ് കലക്ടറുടെ നേതൃത്വത്തിൽ രേഖകളുടെ പരിശോധന നടന്നെങ്കിലും സ്ഥലമുടക്കുേവണ്ടി ഹാജരായ അഭിഭാഷകൻ സഫറുല്ല കൂടുതൽ സമയം േവണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹിയറിങ് നീട്ടിയത്.
ഉടമക്ക് നോട്ടീസ് കിട്ടിയത് കഴിഞ്ഞ ദിവസമാണെന്നും രേഖകൾ ഹാജരാക്കാൻ കൂടുതൽ സമയം വേണമെന്നുമുള്ള ആവശ്യം സബ് കലക്ടറുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കലക്ടർ ഡോ. അരുൺ അംഗീകരിക്കുകയായിരുന്നു. േനാട്ടീസ് നൽകിയവരുടെ പട്ടികയിൽ പി.വി. അൻവറിെൻറ പേരുണ്ടെങ്കിലും ചീങ്കണ്ണിപ്പാലിയിലെ എട്ട് ഏക്കർ സ്ഥലം അേദ്ദഹത്തിെൻറ പേരിലല്ലാത്തതിനാൽ ഹാജരായില്ല.
എം.എൽ.എക്കുവേണ്ടി അഭിഭാഷകൻ മനോജ് ഹാജരായി. നേരത്തേ സ്ഥലമുടമകളായിരുന്ന സുരേഷ് നമ്പൂതിരി, നിഷ എന്നിവരിൽനിന്ന് ഭൂമി വാങ്ങാൻ തയാറാക്കിയ കരാർ എം.എൽ.എയുടെ പേരിലായിരുന്നതിനാലാണ് അദ്ദേഹത്തിന് നോട്ടീസ് നൽകിയത്. എന്നാൽ, നിലവിൽ സ്ഥലമുടമയല്ലെന്നും ബന്ധുവിെൻറ പേരിലാണെന്നും വെറ്റിലപ്പാറ വില്ലേജ് ഒാഫിസർ സബ് കലക്ടറെ അറിയിച്ചു. 30ന് നടക്കുന്ന ഹിയറിങ്ങിലും എം.എൽ.എ ഹാജരാകേണ്ടതില്ല.
പരാതിക്കാരൻ എം.പി. വിനോദ്, എടവണ്ണ റേഞ്ച് ഫോറസ്റ്റ് ഒാഫിസർ, ജില്ല ജിയോളജിസ്റ്റ്, ചെറുകിട ജലസേചന വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയർ, ഉൗർങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറി, പി.ഡ.ബ്ല്യു.ഡി ബിൽഡിങ് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ, തഹസിൽദാർ എന്നിവരാണ് ഹിയറിങ്ങിൽ പെങ്കടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
