തട്ടിപ്പ് വ്യാപകം; ഉപഭോക്താക്കളുടെ ഡേറ്റ സുരക്ഷിതമാക്കാന് കെ.എസ്.ഇ.ബി
text_fieldsതിരുവനന്തപുരം: കെ.എസ്.ഇ.ബി ഉപഭോക്താക്കള് തട്ടിപ്പിനിരയാകുന്ന സാഹചര്യത്തില് ഡേറ്റ സുരക്ഷ ഉറപ്പുവരുത്താന് ക്വിക്ക് പേ സംവിധാനം വഴി പണം അടയ്ക്കുന്നതിന് പുതിയ സുരക്ഷാ ക്രമീകരണങ്ങള് വൈദ്യുതി ബോര്ഡ് ഏര്പ്പെടുത്തി. വെബ്സൈറ്റിലെയും മൊബൈല് ആപ്ലിക്കേഷനിലെയും ക്വിക്ക് പേ സംവിധാനം വഴി പണം അടയ്ക്കുന്നതിനും ബില് കാണുന്നതിനും ഇനി 13 അക്ക കണ്സ്യൂമര് നമ്പറും കെ.എസ്.ഇ.ബിയില് രജിസ്റ്റര് ചെയ്തതും എസ്.എം.എസ് ലഭിക്കുന്നതുമായ മൊബൈല് നമ്പറും നൽകണം. ഫോണ് നമ്പര് രജിസ്റ്റര് ചെയ്തിട്ടില്ലാത്ത ഉപഭോക്താക്കള്ക്ക് wss.kseb.in-ല് അനായാസം രജിസ്റ്റര് ചെയ്യാനാകും. 30 കണ്സ്യൂമര് നമ്പറുകള് വരെ ഒരു ഫോണ് നമ്പറില് രജിസ്റ്റര് ചെയ്യാം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

