വഞ്ചനക്കേസ്: ബിജു രാധാകൃഷ്ണൻ മൂന്നാഴ്ചക്കകം കീഴടങ്ങണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: ചെക്ക് നൽകി വഞ്ചിച്ച കേസിൽ സോളാർ തട്ടിപ്പ് കേസ് പ്രതി ബിജു രാധാകൃഷ്ണൻ മൂന്നാഴ്ചക്കകം എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങണമെന്ന് ഹൈകോടതി. എറണാകുളം കടവന്ത്രയിലെ ബയോറിഥം വെൽനസ് ആൻഡ് സ്പാ സെന്റർ നടത്തിപ്പുകാർക്ക് നൽകിയ ചെക്ക് മടങ്ങിയ കേസിലാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ ഉത്തരവ്.
അനുവദിച്ച സമയത്തിനുള്ളിൽ കീഴടങ്ങിയാൽ ആ ദിവസം തന്നെ ജാമ്യാപേക്ഷ നൽകാമെന്നും അത് കോടതി പരിഗണിക്കണമെന്നും ജസ്റ്റിസ് നിർദേശിച്ചു. അറസ്റ്റ് ഒഴിവാക്കണമെന്നും കീഴടങ്ങാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ബിജു രാധാകൃഷ്ണൻ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് കോടതി തൽക്കാലികമായി മരവിപ്പിക്കുകയും ചെയ്തു.

