Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഞ്ച് ലക്ഷം കൈക്കൂലി വാങ്ങി വഞ്ചിച്ചെന്ന്; അഭിഭാഷകൻ സൈബി ജോസിനെതിരെ കേസ്

text_fields
bookmark_border
ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ വിവാദത്തിലായ അഭിഭാഷകനാണ് സൈബി ജോസ്
Saiby Jose Kidangoor
cancel

കൊച്ചി: ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന കേസിൽ പ്രതിയായ ഹൈകോടതി അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരെ വഞ്ചനക്കേസ്. 2013ൽ നടന്ന സംഭവത്തിന്‍റെ അടിസ്ഥാനത്തിൽ കോതമംഗലം സ്വദേശിയാണ് ചേരാനല്ലൂർ പൊലീസിൽ പരാതി നൽകിയത്. കുടുംബപ്രശ്നങ്ങളെച്ചൊല്ലി പരാതിക്കാരനും ഭാര്യയും തമ്മിലുള്ള കേസിൽ നിന്ന് പിൻമാറാൻ അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങി വഞ്ചിച്ചെന്നാണ് പരാതി. പരാതിക്കാരന്‍റെ ഭാര്യയുടെ അഭിഭാഷകനായിരുന്നു സൈബി ജോസ്.

പരാതിക്കാരനും ഭാര്യയും തമ്മിൽ കുടുംബപ്രശ്നമുണ്ടായിരുന്നു. ശേഷം ഭാര്യ പൊലീസിൽ പരാതി നൽകുകയും നിയമനടപടിയുമായി മുന്നോട്ടുപോകുകയും ചെയ്തു. വിഷയത്തിൽ ഇടപെട്ട സൈബി ജോസ് ഭാര്യയെക്കൊണ്ട് പരാതി പിൻവലിപ്പിക്കുന്നതിന് അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കോതമംഗലം സ്വദേശിയുടെ പരാതി. കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ചേരാനല്ലൂർ പൊലീസ് വ്യക്തമാക്കി.

ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ വിവാദത്തിലായ അഭിഭാഷകനാണ് സൈബി ജോസ് കിടങ്ങൂർ. ഇദ്ദേഹത്തിനെതിരെ ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക അന്വേഷണ സംഘം അന്വേഷണം തുടരുകയാണ്. ഇതിനിടയാണ് മറ്റൊരു കേസ് കൂടി സൈബി ജോസിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cheating Case against Highcourt lawyer Saiby Jose Kidangoor
Next Story