Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊച്ചിയിലെ...

കൊച്ചിയിലെ ഹോട്ടലിന്‍റെ വെബ്​സൈറ്റ്​ ഹാക്ക്​ ചെയ്ത്​ തട്ടിപ്പ്​; പൊതുപ്രവർത്തകക്ക്​ 30,000 രൂപ നഷ്ടമായി

text_fields
bookmark_border
കൊച്ചിയിലെ ഹോട്ടലിന്‍റെ വെബ്​സൈറ്റ്​ ഹാക്ക്​ ചെയ്ത്​ തട്ടിപ്പ്​; പൊതുപ്രവർത്തകക്ക്​ 30,000 രൂപ നഷ്ടമായി
cancel

തിരൂരങ്ങാടി: ഹോട്ടലിന്റെ വെബ്​സൈറ്റ് ഹാക്ക് ചെയ്ത്​ നൽകിയ ഗൂഗ്ൾപേ നമ്പറിലേക്ക് പണം അയച്ച പൊതുപ്രവർത്തകക്ക്​ 30,000ത്തിലധികം രൂപ നഷ്ടപ്പെട്ടു. പതിനാറുങ്ങൽ സ്വദേശിനിക്കാണ് തുക നഷ്ടപ്പെട്ടത്.

കൊച്ചിയിൽ നടക്കുന്ന വനിത പ്രോഗ്രാമിൽ പങ്കെടുക്കുന്നതിന്​ 14 പേർക്ക് താമസിക്കാനുള്ള ഹോട്ടലിനായാണ് ഇവർ കൊച്ചിയിലുള്ള കെന്‍റ്​ വേ വാച്ച് എന്ന ഹോട്ടലിന്റെ വെബ്സൈറ്റിൽ കയറിയത്. വെബ്സൈറ്റിൽ ആദ്യം കണ്ടത് 7001233398 എന്ന ഫോൺ നമ്പറാണ്. ഇതിലേക്ക് വിളിച്ചപ്പോൾ ഇംഗ്ലീഷിലും ഹിന്ദിയിലുമായി ഒരു പുരുഷൻ സംസാരിച്ചു. മുറി ബുക്ക് ചെയ്യാൻ പണം നേരത്തെ അടക്കണമെന്നും പ്രസ്തുത നമ്പറിലേക്ക്​ ഗൂഗ്ൾ പേ ചെയ്യണമെന്നും ആവശ്യപ്പെട്ടു.

ആദ്യം 11 പേർക്കുള്ള മുറികളാണ് ബുക്ക് ചെയ്തത്. ഇതിനുള്ള തുക ആദ്യം കൈമാറി. പിന്നീട്​ മൂന്നുപേർക്ക് കൂടി മുറി ബുക്ക്​ ചെയ്യുകയും ബാക്കി തുകകൂടി കൊടുക്കുകയും ചെയ്തതോടെ മറുതലക്കൽ ഫോൺ സ്വിച്ഓഫ് ചെയ്‌തു. വീട്ടമ്മ പിന്നീട് പലതവണ വിളിച്ചെങ്കിലും കിട്ടിയില്ല.

വീണ്ടും വെബ്‌സൈറ്റിൽ കയറി അതിൽകണ്ട മറ്റൊരു നമ്പറിൽ വിളിച്ചു. അപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. ഹോട്ടലിന്റെ വെബ്​സൈറ്റ് സെപ്റ്റംബർ 24 മുതൽ ഹാക്ക് ചെയ്തതായും സംഭവത്തിൽ പൊലീസിൽ പരാതി നൽകിയതായും ഹോട്ടൽ അധികൃതർ പറഞ്ഞു. ഹാക്ക് ചെയ്‌ത വെബ്​സൈറ്റിൽ തട്ടിപ്പ് നടത്തുന്നവരുടെ ഗൂഗ്ൾ പേ നമ്പറാണ് കൊടുത്തിട്ടുള്ളത്. ഇത്​ ഹോട്ടലിന്റെ നമ്പറെന്നുകരുതി വിളിക്കുന്നവരാണ് തട്ടിപ്പിനിരയാവുന്നത്. ഇതിനകം നിരവധി പേരുടെ പണം ഇതുപോലെ നഷ്ടപ്പെട്ടതായി ഹോട്ടൽ അധികൃതർ പറഞ്ഞു. പൊതുപ്രവർത്തക തിരൂരങ്ങാടി പൊലീസിൽ പരാതി നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cheatinghacking
News Summary - Cheating by hacking the hotel website; lost Rs 30,000
Next Story