പുരോഹിതനെന്ന വ്യാേജന ശസ്ത്രക്രിയ കഴിഞ്ഞ രോഗിയെ കബളിപ്പിച്ചു പണം തട്ടി
text_fieldsതട്ടിപ്പുകാരെൻറ സി.സി.ടി.വി
ദൃശ്യം
വെള്ളറട: വ്യാഴാഴ്ച ഉച്ചക്ക് സി.എസ്.െഎ സഭയിലെ പുരോഹിതനെന്ന വ്യാേജന 8000 രൂപ വാങ്ങി കടന്നുകളഞ്ഞതായി പരാതി. മഹായിടവകയില്‍ നിന്ന് അയച്ചതാണെന്ന് പറഞ്ഞ് ചെമ്പൂര് ജില്ലയിലെ വലിക്കോട് സഭയിലെ അംഗമായ റീജയുടെ വീട്ടിലെത്തിയ അപരിചിതനാണ് തട്ടിപ്പ് നടത്തിയത്.
റീജ തലയില്‍ ശസ്ത്രക്രിയ കഴിഞ്ഞുകിടക്കുകയാണ്. അവര്‍ക്ക് മൂന്നുലക്ഷം രൂപ ചികിത്സ സഹായം അനുവദിച്ചിട്ടുണ്ടെന്നും അതില്‍ നിന്ന് 8000 രൂപ അനാഥ മന്ദിരത്തിന് കൊടുക്കണമെന്നും ഇയാൾ പറഞ്ഞു. ഇതു വിശ്വസിച്ച റീജ പണം നല്‍കുകയായിരുന്നു. പിന്നീടാണ് തട്ടിപ്പ് വെളിപ്പെട്ടത്. നാട്ടുകാര്‍ സമീപത്തെ സി.സി.ടി.വിയില്‍നിന്ന് തട്ടിപ്പുകാരെൻറ ചിത്രം കെണ്ടത്തി തിരച്ചിലിലാണ്.

