Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസഹായം വാഗ്​ദാനം...

സഹായം വാഗ്​ദാനം ചെയ്​ത്​ നിർധന കുടുംബത്തെ കബളിപ്പിച്ച് പണം തട്ടി

text_fields
bookmark_border
Flood Rehabilitation
cancel

വ​ണ്ടി​പ്പെ​രി​യാ​ർ: സ​ഹാ​യ​വാ​ഗ്ദാ​നം ന​ൽ​കി നി​ർ​ധ​ന കു​ടും​ബ​ത്തെ ക​ബ​ളി​പ്പി​ച്ചു. വ​ണ്ടി​പ്പെ​രി​യാ​ർ മൂ​ങ്ക​ലാ​ർ എ​സ്​​റ്റേ​റ്റി​ലെ ഓ​ട്ടി​സം ബാ​ധി​ച്ച കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളെ​യാ​ണ് ത​ട്ടി​പ്പി​ന് ഇ​ര​യാ​ക്കി​യ​ത്. കു​ടും​ബം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. 14,000 രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് പ​രാ​തി.

ഷി​ജു-​നി​ഷ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ഓ​ട്ടി​സം ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി കോ​ട്ട​യം സ്വ​ദേ​ശി ഇ​വ​രെ സ​മീ​പി​ച്ചു. കു​ടും​ബ​ത്തി​െൻറ അ​വ​സ്ഥ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റം ലോ​കം അ​റി​ഞ്ഞ​പ്പോ​ൾ പീ​രു​മേ​ട് സ്നേ​ഹ​സ്പ​ർ​ശം ചാ​രി​റ്റ​ബി​ൾ ട്ര​സ്​​റ്റ്​ കു​ടും​ബ​ത്തെ ഏ​റ്റെ​ടു​ത്തു സ​ഹാ​യം ന​ൽ​കു​ന്നു​ണ്ട്. ഇ​തി​നി​ടെ​യാ​ണ് ഇ​വ​ർ​ക്ക് ഭ​വ​നം​ നി​ർ​മി​ച്ചു​ന​ൽ​കാം എ​ന്ന​റി​യി​ച്ച് കോ​ട്ട​യം സ്വ​ദേ​ശി രം​ഗ​ത്തെ​ത്തി​യ​ത്.

വീ​ട് നി​ർ​മാ​ണ​ത്തി​െൻറ സ്ഥ​ല​ത്തി​െൻറ ഇ​ട​പാ​ടു​ക​ൾ​ക്ക് കു​റ​ച്ചു സാ​മ്പ​ത്തി​കം ന​ൽ​ക​ണ​മെ​ന്ന് അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ആ​കെ ഉ​ണ്ടാ​യി​രു​ന്ന സ്വ​ർ​ണ​മാ​ല പ​ണ​യം​െ​വ​ച്ച് 14,500 രൂ​പ ന​ൽ​കി. പ​ണം വാ​ങ്ങി​പ്പോ​യ ശേ​ഷം പി​ന്നീ​ട്, കോ​ട്ട​യം സ്വ​ദേ​ശി​യെ പ​റ്റി വി​വ​ര​ങ്ങ​ൾ ഇ​ല്ലെ​ന്ന് വീ​ട്ടു​കാ​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cheatedextort money
News Summary - cheated and extorted money by offering help
Next Story