Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചാവക്കാട്ട്​ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: ഒരാൾ കൂടി പിടിയിൽ

text_fields
bookmark_border
sunil kumar
cancel
camera_alt

സുനിൽ കുമാർ

ചാവക്കാട് (തൃശൂർ): പാലുവായിൽ കരുമാഞ്ചേരി വീട്ടിൽ അജിത്ത് കുമാറിന്‍റെ മകൻ അർജുൻ രാജിനെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ കുടി പൊലീസ് പിടിയിലായി. പൊന്നാനി പുളിക്കക്കടവ് കോട്ടോമ്മേൽ വീട് സുനിൽ കുമാറിനെയാണ് (41) തൃശൂർ സിറ്റി പൊലീസ് കമീഷണർ ആർ. ആദിത്യയുടെ നിർദേശപ്രകാരം തൃശൂർ സിറ്റി ക്രൈംബ്രാഞ്ച് എ.സി.പി. ബാബു കെ. തോമസ്, ചാവക്കാട് ഇൻസ്പെക്ടർ എസ്. അനിൽകുമാർ ടി മേപ്പിള്ളിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ഇതോടെ സംഭവത്തിൽ അറസ്റ്റിലായത് അഞ്ച് പേരായി. നേരത്തെ പാവറട്ടി മരുതയൂർ സ്വദേശി കൊച്ചാത്തിൽ വീട്ടിൽ വൈശാഖ് രഘു (വൈശു 23), പൊന്നാനി സ്വദേശി പനക്കൽ വീട്ടിൽ ജിതിൻ ശിവകുമാർ (അപ്പു 24), മരുതയൂർ സ്വദേശി മത്രംകോട്ട് വീട്ടിൽ ജിഷ്ണുബാൽ ബാലകൃഷ്ണൻ (ജിഷ്ണു -25), പാലുവായ് സ്വദേശി കുരിക്കൾ വീട്ടിൽ ശബരിനാഥ് ബാലകൃഷ്ണൻ (ശബരി 28) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.ഇവർ റിമാൻഡിലാണ്.

ജനുവരി 12ന് രാവിലെ ആറിനാണ് സംഘം അർജുൻ രാജിനെ വീട്ടിൽനിന്നും വിളിച്ചിറക്കി ബലംപ്രയോഗിച്ച് കാറിൽ കയറ്റി കൊണ്ടുപോയത്. വാർത്ത ഉടൻ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സംഘം അർജുൻ രാജിനെ ചങ്ങരംകുളം പാവിട്ടപ്പുറത്ത് ഇറക്കിവിട്ടു. ഇവിടെ നിന്നും യുവാവ് ഓട്ടോറിക്ഷയിൽ തിരിച്ച് വീട്ടിലെത്തുകയായിരുന്നു.

പ്രതികളിലൊരാളായ ജിഷ്ണുപാലിന്‍റെ ജ്യേഷ്ഠൻ ജിത്തുപാലും അർജുൻ രാജും തമ്മിൽ രണ്ടു വർഷമായി തുടരുന്ന ബിസിനസ് തർക്കങ്ങളുടെയും സാമ്പത്തിക തർക്കങ്ങളുടെയും തുടർച്ചയാണ് തട്ടിക്കൊണ്ടുപോകലിന് കാരണം.

ചാവക്കാട് എസ്.ഐമാരായ യു.കെ. ഷാജഹാൻ, കെ.പി. ആനന്ദ്, ഷാഡോ പൊലീസ് എസ്.ഐമാരായ ടി.ആർ. ഗ്ലാഡ്സ്റ്റൺ, പി.സി. സുനിൽ, പി. രാജ , എൻ.ജി. സുവൃതകുമാർ, പി.എം. റാഫി, എ.എസ്.ഐമാരായ പി. രാഗേഷ്, കെ. ഗോപാലകൃഷ്ണൻ, സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ടി.വി. ജീവൻ, പി.കെ. പഴനിസ്വാമി, സി.പി.ഒമാരായ എം.എസ്. ലിഗേഷ്, കെ.ബി. വിപിൻദാസ്, ചാവക്കാട് സ്റ്റേഷനിലെ എ.എസ്.ഐമാരായ സജിത്ത്, സുനു, സീനിയർ സി.പി.ഒമാരായ പ്രജീഷ്, ജിജി, ഷുക്കൂർ, സി.പി.ഒമാരായ കെ. ആശിഷ്, എസ്. ശരത്ത്, മിഥുൻ, സതീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story