Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പഞ്ചറായ ടയർ മാറ്റുന്നതിനിടെ ബൈക്കിടിച്ച്​ ലോറി ഡ്രൈവർ​ മരിച്ചു

text_fields
bookmark_border
ശനിയാഴ്ച്ച പുലർച്ചെ രണ്ടരയോടെയാണ്​ അപകടം
Chavakkad resident dies in road accident in Udupi
cancel

ചാവക്കാട്: പഞ്ചറായ ടയർ മാറ്റുന്നതിനിടെ ബൈക്കിടിച്ച്​ മത്സ്യലോറി ​ൈ​ഡ്രവർ മരിച്ചു. ബ്ലാങ്ങാട് ബീച്ച് സിദ്ദീഖ് പള്ളിക്കു സമീപം കോളനിയിൽ പരേതനായ മുഹമ്മദിന്‍റെ മകൻ അമ്പലത്തുവീട്ടിൽ നിഷാദാണ് (38) മരിച്ചത്.

ശനിയാഴ്ച്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. കർണാടക ഉഡുപ്പിയിൽ വെച്ച് നിഷാദ് ഓടിച്ച ലോറിയുടെ ടയർ പഞ്ചറാവുകയായിരുന്നു. റോഡരികിൽ നിർത്തി ടയർ മാറ്റുന്നതിനിടെയാണ്​ അമിതവേഗതയിൽവന്ന ബൈക്ക് ഇടിച്ചത്​. അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

നേരത്തെ ചാവക്കാട് -പൊന്നാനി റൂട്ടിൽ സർവിസ് നടത്തുന്ന 'ബാബുരാജ്' ബസിലെ ഡ്രൈവറായിരുന്നു നിഷാദ്. ബി.എം.എസ് ബസ് തൊഴിലാളി യൂനിയൻ പ്രവർത്തകനാണ്.

ഒരാഴ്ച മുമ്പാണ് നാട്ടിൽനിന്ന് പോയത്.

പരേതയായ ഐഷാബിയാണ് മാതാവ്. ഭാര്യ: ഷമീറ. മക്കൾ: നഹന ഫാത്തിമ, നിഹാൽ. ഖബറടക്കം ഞായറാഴ്ച രാവിലെ ഏഴിന്​ ഇരട്ടപ്പുഴ മുഹ്​യുദ്ദീൻപള്ളി ഖബർസ്​ഥാനിൽ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story