Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചാവക്കാട് പൊലീസ് ചോദ്യം ചെയ്യാൻ വാങ്ങിയ മൂന്ന് റിമാൻഡ് പ്രതികൾ സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു

text_fields
bookmark_border
ചാവക്കാട് പൊലീസ് ചോദ്യം ചെയ്യാൻ വാങ്ങിയ മൂന്ന് റിമാൻഡ് പ്രതികൾ സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു
cancel

ചാവക്കാട്: ചാവക്കാട് പൊലീസ് ചോദ്യം ചെയ്യാൻ വാങ്ങിയ മൂന്ന് റിമാൻഡ് പ്രതികൾ സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു. തീരമേഖലയിൽ വളർത്തു മൃഗങ്ങളെ മോഷ്ടിച്ച കേസിൽ ചാവക്കാട് കോടതി റിമാന്‍റ് ചെയ്ത നാലംഗ സംഘത്തിലെ പാലപ്പെട്ടി മാലിക്കുളം ഫര്‍ഷാദ് (20), കടപ്പുറം തൊട്ടാപ്പ് സുനാമി കോളനിയില്‍ കുട്ടിയാലി വീട്ടില്‍ നാഫില്‍ (19), കടപ്പുറം തൊട്ടാപ്പ് സുനാമി കോളനി പുളിഞ്ചോട് ഷഹറൂഫ് (19) എന്നിവരാണ് രക്ഷപ്പെട്ടത്. ഫര്‍ഷാദിനെ പൊലീസ് പിന്നീട് പാലക്കാട് നിന്നും പിടികൂടി. 

മോഷണക്കേസിൽ ചാവക്കാട് ജയിലിൽ റിമാൻഡിലായിരുന്ന ഇവരെ ചൊവ്വാഴ്ച്ച രാവിലെയാണ് ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. രാത്രി 11 ഓടെയാണ് ഇവർ സ്റ്റേഷനിൽ നിന്ന് ചാടി രക്ഷപ്പെട്ടത്. ഇവർക്കൊപ്പം  തൊയക്കാവ് രായംമരക്കാര്‍ വീട്ടില്‍ ജാബിര്‍ (44) ഉൾപ്പടെ നാല് പേരെ കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് എസ്.എച്ച്.ഒ കെ.ജി. സുരേഷ്, എ.എസ്.ഐ. അനില്‍ മാത്യു എന്നിവരുടെ നേതൃത്വത്തിൽ ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. മേഖലയിൽ നിന്ന് ആട്, പോത്ത്, പശു എന്നിവ മോഷ്ടിച്ച് ജാബിർ വിൽക്കലാണ് മറ്റു മൂന്ന് പേരുടെ രീതി. ജാബിർ കശാപ്പുകാരനാണ്. 


 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Chavakkad Police Questions Accused Jail breaks-Kerala News
Next Story