ചാവക്കാട് വെട്ടേറ്റ കോൺഗ്രസ് പ്രവർത്തകൻ മരിച്ചു
text_fieldsചാവക്കാട്: അക്രമിസംഘത്തിെൻറ വെട്ടേറ്റ ചാവക്കാട് പുന്നയിലെ കോൺഗ്രസ് പ്രവർത്ത കൻ മരിച്ചു. ശരീരമാസകലം വെട്ടിനുറുക്കിയ നിലയിൽ ചൊവ്വാഴ്ച രാത്രി തൃശൂരിലെ സ്വകാ ര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പുന്ന കോണ്‍ഗ്രസ് ബൂത്ത് പ്രസിഡൻറ് നൗഷാദ് എന്ന പുന്ന നൗഷാദാണ് (42) ബുധനാഴ്ച രാവിലെ ഒമ്പതോടെ മരിച്ചത്. നൗഷാദിെൻറ ശരീരത്തിൽ 28 വേട്ടേറ്റു. രണ്ട് കാൽപാദങ്ങളും കൈപ്പത്തികളും വേർപെട്ടു.
ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ മൂന്ന് കോൺഗ്രസ് പ്രവർത്തകർക്കൊപ്പം പുന്ന സെൻററില്‍ നില്ക്കുമ്പോള് ഏഴ് ബൈക്കുകളിലെത്തിയ 14 അംഗ സംഘമാണ് വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങൾ കൊണ്ട് നൗഷാദിനെ വെട്ടിയത്. ഒപ്പമുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകരായ അയിനിപ്പുള്ളി സുരേഷ് (38), പാലയൂര്‍ പുതുവീട്ടില്‍ നിഷാദ് (28), കാവീട് സ്വദേശി ബിജേഷ് (40) എന്നിവർ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ പരിക്കുകൾ ഗുരുതരമല്ല.
സംഭവത്തിൽ പ്രതിഷേധിച്ച് ഗുരുവായൂർ നിയോജകമണ്ഡലത്തിൽ കോൺഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തു.
