മദ്യപസംഘം യുവാവിനെ പിതാവിൻെറ മുന്നിലിട്ട് കൊലപ്പെടുത്തി
text_fieldsചാത്തന്നൂർ: പിതാവിൻെറ മുന്നിൽെവച്ച് യുവാവിനെ മദ്യപ സംഘം തലക്കടിച്ചു കൊലപ്പെടുത്തി. സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. ഇടനാട് വരിഞ്ഞം മരുതിക്കോട് കോളനിയിൽ ചരുവിളപുത് തൻവീട്ടിൽ ശശി-സുശീല ദമ്പതികളുടെ മകൻ ശ്യാമാണ് (21) കൊല്ലപ്പെട്ടത്. മദ്യപിക്കാൻ വെള് ളമെടുക്കുന്നതിന് പൊതുകിണറിൽ ഇറങ്ങിയത് ചോദ്യം ചെയ്തതാണ് കൊലപാതകത്തിൽ കലാശിച്ചത്.
മരുതിക്കോട് ചരുവിള പുത്തൻവീട്ടിൽ ബി. ബൈജു (24), മരുതിക്കോട് അനിത ഭവനിൽ എം. അജിത് (24), ഇടനാട് മരുതിക്കോട് വിളയിൽ വീട്ടിൽ ആർ. രഞ്ജു (24), മരുതിക്കോട് ചരുവിളപുത്തൻവീട്ടിൽ വി. വിജേഷ് (24) എന്നിവരാണ് പിടിയിലായത്. കൊട്ടാരക്കര സ്വദേശികളായ രണ്ടുപേരും ഓയൂർ ചെങ്ങുളം സ്വദേശിയായ ഒരാളും ഒളിവിലാണ്. ശനിയാഴ്ച രാത്രിയാണ് സംഭവങ്ങളുടെ തുടക്കം.

െപാലീസ് പറയുന്നത്: ശനിയാഴ്ച സന്ധ്യയോടെ പ്രതികളിൽ ഒരാൾ മദ്യപിക്കുന്നതിന് ശ്യാമിെൻറ വീടിന് സമീപത്തെ പൊതുകിണറിെൻറ സമീപത്തെത്തി. മൂടി മാറ്റി കുപ്പിയുമായി കിണറിൽ ഇറങ്ങി വെള്ളം എടുക്കുന്നത് ശ്യാമിെൻറ പിതാവ് ശശി ചോദ്യം ചെയ്തു. ഇതിനെതുടർന്ന് തിരിച്ചുപോയ സംഘം രാത്രി പത്തരയോടെ മാരകായുധങ്ങളുമായി വീട്ടിലെത്തി. ജോലി കഴിഞ്ഞു വന്ന് ആഹാരം കഴിക്കുകയായിരുന്ന ശ്യാമിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കിആക്രമിക്കുകായിരുന്നു. കമ്പിപ്പാര കൊണ്ടുള്ള അടിയേറ്റു വീണ ശ്യാമിനെ നാട്ടുകാരും അയൽവാസികളും ഓട്ടോയിൽ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ഞായറാഴ്ച രാവിലെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് പോസ്റ്റുേമാർട്ടം നടത്തി. വൈകീട്ടോടെ മൃതദേഹം വീട്ടിലെത്തിച്ച് സംസ്കാരം നടത്തി. ഓയൂരിലെ വെൽഡിങ് വർക്ഷോപ്പിൽ വെൽഡറായിരുന്നു ശ്യാം. സഹോദരി: ശാലിനി. ചാത്തന്നൂർ പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
