മധ്യവയസ്കയുടെ മൃതദേഹം അയൽവാസിയുടെ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ
text_fieldsലത
കാഞ്ഞാണി (തൃശൂർ): മണലൂരിൽ മധ്യവയസ്കയുടെ മൃതദേഹം അയൽവാസിയുടെ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വേളയിൽ മുരളിയുടെ ഭാര്യ ലതയാണ് (56) മരിച്ചത്. വെള്ളിയാഴ്ച രാവിലെ സത്രം ശിവക്ഷേത്രത്തിന് പിൻവശത്തെ ഇവരുടെ വീടിന്റെ പിന്നിലുള്ള അയൽവാസിയുടെ പറമ്പിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ലതയും ഭർത്താവ് മുരളിയും നേരത്തേ ചെന്നൈയിലായിരുന്നു. ബിസിനസുകാരനായ മുരളിയെ ആറ് മാസം മുമ്പ് ചെന്നൈയിൽ വെച്ച് കാണാതായി. ചെന്നൈ പൊലീസിൽ പരാതി നൽകിയെങ്കിലും കണ്ടെത്തിയിരുന്നില്ല. തുടർന്ന് മകൻ എത്തിയാണ് ലതയെ മണലൂരിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്.
ഭർത്താവിനെ കാണാതായതിൽ ലത മനോവിഷമത്തിലായിരുന്നു. ഇവർ ദിവസവും പുലർച്ച അഞ്ചോടെ സമീപത്തെ ക്ഷേത്രത്തിൽ ദർശനത്തിന് പോകാറുണ്ട്. ക്ഷേത്രത്തിൽ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. മക്കൾ: മിഥുൻ, അമൃത. മരുമക്കൾ: കാർത്തിക്, ക്രിസ്റ്റീന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

