Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമു​ട്ടി​ൽ മ​രം​മു​റി:...

മു​ട്ടി​ൽ മ​രം​മു​റി: അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ങ്ങ​ൾ പ്ര​തി​ക​ൾ; 36 കേ​സു​ക​ളി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

text_fields
bookmark_border
മു​ട്ടി​ൽ മ​രം​മു​റി: അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ങ്ങ​ൾ പ്ര​തി​ക​ൾ; 36 കേ​സു​ക​ളി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു
cancel
Listen to this Article

ക​ൽ​പ​റ്റ: മു​ട്ടി​ൽ മ​രം​മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ങ്ങ​ൾ പ്ര​തി​ക​ളാ​യ 36 കേ​സു​ക​ളി​ൽ അ​ന്വേ​ഷ​ണ​സം​ഘം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. റി​പ്പോ​ർ​ട്ട​ർ ടി.​വി ബ്രോഡ്കാസ്റ്റിങ് കമ്പനി ചെയർമാൻ റോ​ജി അ​ഗ​സ്റ്റി​ൻ, വൈസ് ചെയർമാൻ ജോ​സു​കു​ട്ടി അ​ഗ​സ്റ്റി​ൻ, മാനേജിങ് എഡിറ്ററും എം.ഡിയുമായ ആ​ന്‍റോ അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ പ്ര​തി​ക​ളാ​യ കു​റ്റ​പ​ത്ര​മാ​ണ് സു​ൽ​ത്താ​ൻ ബ​ത്തേ​രി ജു​ഡീ​ഷ്യ​ൽ ഫ​സ്‌​റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​ത്.

പ​ട്ട​യം ല​ഭി​ച്ച ഭൂ​മി​യി​ലെ ച​ന്ദ​ന​മൊ​ഴി​കെ​യു​ള്ള മ​ര​ങ്ങ​ൾ മു​റി​ക്കാ​ൻ 2020 ഒ​ക്ടോ​ബ​റി​ൽ ഉ​പാ​ധി​ക​ളോ​ടെ റ​വ​ന്യൂ വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി​യ​തി​ന്റെ മ​റ​വി​ലാ​യി​രു​ന്നു വ്യാ​പ​ക മ​രം​കൊ​ള്ള ന​ട​ന്ന​ത്. 1960ന് ​ശേ​ഷം ന​ട്ടു​വ​ള​ർ​ത്തി​യ​തും സ്വ​യം​കി​ളി​ർ​ത്ത​തു​മാ​യ ച​ന്ദ​ന​മൊ​ഴി​കെ​യു​ള്ള മ​ര​ങ്ങ​ൾ മു​റി​ക്കാ​നാ​യി​രു​ന്നു ഉ​ത്ത​ര​വ്. എ​ന്നാ​ൽ, ഇ​തി​ന്റെ മ​റ​വി​ൽ വ​യ​നാ​ട് മു​ട്ടി​ൽ സൗ​ത്ത് വി​ല്ലേ​ജി​ൽ​നി​ന്ന് വ്യാ​പ​ക​മാ​യി ഈ​ട്ടി​ത്ത​ടി​ക​ൾ മു​റി​ച്ച് ക​ട​ത്തി.

ഇ​തോ​ടെ 2021 ഫെ​ബ്രു​വ​രി​യി​ൽ വി​വാ​ദ ഉ​ത്ത​ര​വ് സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ചു. ക​ട​ത്തി​യ 15 കോ​ടി​യോ​ളം വി​ല​മ​തി​ക്കു​ന്ന ത​ടി​ക​ൾ ഇ​പ്പോ​ൾ വ​നം വ​കു​പ്പി​ന്‍റെ കു​പ്പാ​ടി ഡി​പ്പോ​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പ​ല​തും 100 മു​ത​ൽ 500 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള​വ​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ത​​ടി​​ക​​ള്‍ കേ​​ടു​​വ​​രാ​​തെ സം​​ര​​ക്ഷി​​ക്കു​​ന്ന​​തി​​ന് 2023 ജ​​നു​​വ​​രി​​യി​​ല്‍ കോ​​ട​​തി ഉ​​ത്ത​​ര​​വി​ട്ടി​രു​ന്നു. 10 കോ​ടി​യി​ല​ധി​കം രൂ​പ വി​ല​മ​തി​ക്കു​ന്ന 120 ഈ​ട്ടി​ത്ത​ടി​ക​ൾ ക​ണ്ടു​കെ​ട്ടി​യ വ​നം​വ​കു​പ്പ് ന​ട​പ​ടി​ക്കെ​തി​രെ പ്ര​തി​ക​ൾ ന​ൽ​കി​യ അ​പ്പീ​ൽ നേ​ര​ത്തേ ത​ള്ളി​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ വ​നം, പൊ​ലീ​സ്, റ​വ​ന്യൂ വ​കു​പ്പു​ക​ൾ 120ല​ധി​കം കേ​സു​ക​ളെ​ടു​ത്തി​ട്ടു​ണ്ട്. 41 കേ​സു​ക​ൾ വ​നം​വ​കു​പ്പി​ന്റേ​താ​ണ്. പ​ല​തി​ലും കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ന്ന ന​ട​പ​ടി തു​ട​രു​ക​യാ​ണ്. ഡി​വൈ.​എ​സ്.​പി വി.​വി. ബെ​ന്നി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChargesheetMuttil Tree Felling CaseMuttil tree felling
News Summary - Chargesheet filed in muttil tree felling cases involving Augustine brothers
Next Story