Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്​.എൻ കോളജ്​ ജൂബിലി...

എസ്​.എൻ കോളജ്​ ജൂബിലി ഫണ്ട്​ തട്ടിപ്പ്;​ വെള്ളാപ്പള്ളിക്കെതിരെ കുറ്റപത്രം

text_fields
bookmark_border
vellappally.jpg
cancel

കൊ​ല്ലം: കൊ​ല്ലം ശ്രീ​നാ​രാ​യ​ണ കോ​ള​ജ്​ സു​വ​ർ​ണ ജൂ​ബി​ലി ഫ​ണ്ട്​ ത​ട്ടി​പ്പ്​ കേ​സി​ൽ എ​സ്.​എ​ൻ ട്ര​സ്​​റ്റ്​ സെ​​ക്ര​ട്ട​റി കൂ​ടി​യാ​യ എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​തി​രെ ​ക്രൈം​ബ്രാ​ഞ്ച്​ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. സു​വ​ർ​ണ ജൂ​ബി​ലി സ്​​മാ​ര​ക​മാ​യി, കോ​ള​ജി​ൽ ഒാ​ഡി​റ്റോ​റി​യ​വും ലൈ​ബ്ര​റി​യും നി​ർ​മി​ക്കാ​നാ​യി ജ​ന​ങ്ങ​ളി​ൽ​നി​ന്ന്​ സ്വ​രൂ​പി​ച്ച തു​ക​യി​ൽ, 55 ല​ക്ഷം രൂ​പ ന​ടേ​ശ​ൻ സ്വ​ന്തം അ​ക്കൗ​ണ്ടി​ലേ​ക്ക്​ മാ​റ്റി​യെ​ന്നാ​ണ്​ കേ​സ്. 

പ​ണാ​പ​ഹ​ര​ണം, വ​ഞ്ച​ന, വി​ശ്വാ​സ​വ​ഞ്ച​ന തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ വെ​ള്ളാ​പ്പ​ള്ളി ചെ​യ്​​ത​താ​യി കൊ​ല്ലം ചീ​ഫ്​ ജു​ഡീ​ഷ്യ​ൽ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി​യി​ൽ എ​സ്.​പി ഷാ​ജി സു​ഗു​ണ​ൻ സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു. എ​സ്.​എ​ൻ ട്ര​സ്​​റ്റ്​ സെ​ക്ര​ട്ട​റി എ​ന്ന നി​ല​യി​ൽ എ​സ്.​എ​ൻ കോ​ള​ജു​ക​ളു​ടെ മാ​േ​ന​ജ​റാ​ണ്​ വെ​ള്ളാ​പ്പ​ള്ളി. 

എ​സ്.​എ​ൻ.​ഡി.​പി യോ​ഗം സം​ര​ക്ഷ​ണ​സ​മി​തി നേ​താ​വ്​ സു​രേ​ന്ദ്ര​ബാ​ബു ന​ൽ​കി​യ പ​രാ​തി​യി​ൽ 2004ൽ ​അ​ന്വേ​ഷ​ണം തു​ട​ങ്ങി​യെ​ങ്കി​ലും 16 വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ്​ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സ​ത്തി​നെ​തി​രെ ന​ൽ​കി​യ ഹ​ര​ജി​യി​ൽ ര​ണ്ടാ​ഴ്​​ച​ക്ക​കം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ ഹൈ​കോ​ട​തി അ​ന്ത്യ​ശാ​സ​നം ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ, ത​​െൻറ ഭാ​ഗം കേ​ൾ​ക്കാ​തെ​യാ​ണ്​​ കു​റ്റ​പ​ത്രം ത​യാ​റാ​ക്കി​യ​തെ​ന്നാ​രോ​പി​ച്ച്, വെ​ള്ളാ​പ്പ​ള്ളി വീ​ണ്ടും ​ൈഹ​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ത​ന്നെ കു​ടു​ക്കാ​ൻ പ​ക്ഷ​പാ​ത​പ​ര​മാ​യി പെ​രു​മാ​റു​ന്ന അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്​​ഥ​ൻ ഷാ​ജി സു​ഗു​ണ​നെ മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​വും അ​ദ്ദേ​ഹം ഉ​ന്ന​യി​ച്ചു. എ​ന്നാ​ൽ, വി​ഷ​യം നേ​ര​ത്തേ പ​രി​ഗ​ണി​ച്ച​താ​ണെ​ന്ന്​ കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​തോ​ടെ ഹ​ര​ജി പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vellappallyCrime Newscharge sheet
News Summary - charge sheet submitted against Vellappally
Next Story