ഫോർട്ട്കൊച്ചി കടപ്പുറത്ത് ‘ചെരിപ്പ് തിമിംഗലം’
text_fieldsമട്ടാഞ്ചേരി: ഫോർട്ട്കൊച്ചി കടപ്പുറത്ത് ഉപയോഗശൂന്യമായ ചെരുപ്പുകൾകൊണ്ട് തിമിംഗല ശിൽപം തീർത്ത് യുവാവ്. ലോക്ഡൗണിനെത്തുടർന്ന് ശുചീകരണം നിലച്ച ഫോർട്ട്കൊച്ചി കടപ്പുറത്ത് ഉപയോഗിച്ച് കളഞ്ഞ ആയിരക്കണക്കിന് ചെരിപ്പുകളാണ് അടിഞ്ഞുകൂടിയത്. ഇവ ഉപയോഗിച്ചാണ് ഫോർട്ട്കൊച്ചി അമരാവതി സ്വദേശിയായ സുജീഷ് കെ. ഫലാരി എന്ന യുവാവ് 13 അടി നീളം വരുന്ന തിമിംഗല ശിൽപം നിർമിച്ചിരിക്കുന്നത്.
രണ്ട് മരത്തടികളിൽ ആയിരത്തിഇരുന്നൂറോളം ചെരിപ്പുകൾ ആണിയടിച്ച് തിമിംഗലത്തിെൻറ രൂപം തയാറാക്കിയിരിക്കയാണ് സുജീഷ്. 20 ദിവസംകൊണ്ടാണ് ശിൽപം തീർത്തത്.മനുഷ്യൻ കടലിലേക്ക് ഉപേക്ഷിക്കുന്നവ കടൽ തിരിച്ച് തീരത്ത് തള്ളുമ്പോൾ അവ വീണ്ടും കടലിലേക്ക് ഒഴുക്കുന്നതിനുപകരം ഉപകാരപ്പെടുത്തണമെന്ന ചിന്തയാണ് ഇതിന് പ്രേരകമായതെന്ന് സുജീഷ് പറയുന്നു.
ചെരിപ്പ് തിമിംഗലം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതിനാൽ അപകടങ്ങൾ സംഭവിച്ചാൽ കടലിറങ്ങി മുങ്ങിപ്പോയവരെ രക്ഷിക്കുന്നതിനും പ്രയോജനപ്പെടും. ദേശീയ ഗുസ്തിമത്സരത്തിൽ കേരളത്തിനുവേണ്ടി വെങ്കല മെഡൽ നേടിയിട്ടുള്ള താരം കൂടിയാണ് സുജീഷ് കെ. ഫലാരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
