Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightടൂത്ത്​ ബ്രഷി​ലൂടെ...

ടൂത്ത്​ ബ്രഷി​ലൂടെ കോവിഡ്​ പകരുമോ? നിർദേശങ്ങളുമായി ആരോഗ്യവിദഗ്​ധർ

text_fields
bookmark_border
ടൂത്ത്​ ബ്രഷി​ലൂടെ കോവിഡ്​ പകരുമോ? നിർദേശങ്ങളുമായി ആരോഗ്യവിദഗ്​ധർ
cancel

ന്യൂഡൽഹി: കോവിഡ് വന്നപ്പോൾ ഉപയോഗിച്ച ടൂത്ത്​ ബ്രഷും ടംഗ് ക്ലീനറും വഴി അയാൾക്ക്​ വീണ്ടും രോഗം വരുമോ ? മറ്റുള്ളവരിലേക്ക്​ ഇത്​ വ​ഴി രോഗം പകരുമോ. ഉയർന്നുവന്ന സംശയങ്ങൾക്ക്​ ആരോഗ്യവിദഗ്​ധർ മറുപടിയെന്നോണം ചില നിർദേശങ്ങൾ മുന്നോട്ട്​ വെക്കുന്നുണ്ട്​.

കൊറോണ വൈറസ് ഇന്ത്യയിൽ ഭയാനകമായ തോതിൽ പടരുകയാണ്​. ഒരിക്കൽ പോസിറ്റീവായ വ്യക്​തി സുഖം പ്രാപിച്ച ശേഷം വീണ്ടും വരുന്ന സാഹചര്യമാണുള്ളത്​. വാക്​സിൻ ഫലപ്രദമാണെങ്കിലും ചില സാഹചര്യങ്ങളിൽ വാക്​സിൻ എടുത്തവർ​ പോലും വീണ്ടും പോസിറ്റീവാകുന്ന സാഹചര്യമാണുള്ളത്​.


ഈ പശ്ചാത്തലത്തിലാണ്​ കോവിഡ്​ പോസിറ്റീവാകുകയും സുഖം പ്രാപിക്കുകയും ചെയ്​താൽ ഉടൻ തന്നെ ടൂത്ത്​ ബ്രഷും ടംഗ്​ ക്ലീനറും (നാക്ക്​ വടിക്കാനുപയോഗിക്കുന്നവ) മാറ്റണമെന്ന്​ ദന്തഡോക്ടർമാർ ശുപാർശ ചെയ്യുന്നത്​. ഇത് വഴി വീണ്ടും അണുബാധയ്ക്കുള്ള സാധ്യതകളിൽ നിന്ന് അദ്ദേഹത്തെ സംരക്ഷിക്കുക മാത്രമല്ല വീട്ടിൽ ഒരേ വാഷ്‌റൂം ഉപയോഗിക്കുന്ന മറ്റുള്ളവർക്ക്​ രോഗം വരുന്നത്​ തടയാനും ഉപകരിക്കുമെന്നും അവർ പറയുന്നു.

സാധാരണയുണ്ടാകുന്ന പകർച്ച വ്യാധികൾ, ചുമ, ജലദോഷം എന്നിവ വന്നവരോട്​ സുഖപ്പെടു​േമ്പാൾ ടൂത്ത് ബ്രഷും ടംഗ്​ ക്ലീനറും മാറ്റാൻ നേരത്തെ തന്നെ ശുപാർശ ചെയ്യാറുണ്ടെന്ന്​ ഡെൻറൽ ഹെൽത്ത്​കെയർ രംഗത്ത്​ വിദഗ്​ദ്ധനായ ഡോ. ഭൂമിക മദൻ പറയുന്നു.

കോവിഡ് ബാധിച്ച ഒരാൾ ആദ്യ ലക്ഷണങ്ങൾ പ്രകടമായി 20 ദിവസത്തിന് ശേഷം ടൂത്ത് ബ്രഷും ടംഗ്​ ക്ലീനറും മാറ്റണമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ടൂത്ത് ബ്രഷിൽ ഉൾക്കൊള്ളുന്ന ബാക്ടീരിയകളും വൈറസുകളും ശ്വാസകോശ അണുബാധയ്ക്ക് കാരണമായേക്കുമെന്നും വിദഗ്​ദ്ധർ പറയുന്നു.


ഒരു പ്രതിരോധമെന്ന നിലയിൽ, വായിലെ വൈറസുകളെയും ബാക്ടീരിയകളെയും നിയന്ത്രിക്കുന്ന മൗത്ത് വാഷുകൾ ഉപയോഗിക്കാം. അ​തല്ലെങ്കിൽ ചൂടുള്ള ഉപ്പുവെള്ളം ഉപയോഗിച്ച് വായ കഴുകുന്നതും പ്രതിരോധം നൽകുമെന്നും ഡോക്​ടർമാർ ചൂണ്ടിക്കാട്ടുന്നു.

ഇതിനൊക്കെ പുറമെ എപ്പോഴും വായയു​ടെ ശുചിത്വം പാലിക്കുന്നതും, ദിവസത്തിൽ രണ്ടുതവണ ബ്രഷ് ചെയ്യുന്നതും മറ്റ്​ രോഗങ്ങളിൽ നിന്ന്​ സംരക്ഷണം ഉറപ്പാക്കുന്ന ഘടകങ്ങളാണെന്ന്​ അവർ ചൂണ്ടിക്കാട്ടുന്നു.

രോഗബാധിതനായ ഒരാളുടെ ചുമ, തുമ്മൽ, സംസാരം, ചിരി തുടങ്ങിയ സന്ദർഭങ്ങളിൽ വായിൽ നിന്ന്​ പുറ​ന്തള്ളുന്ന ചെറിയ ഉമിനീർ തുള്ളികളിലൂടെയാണ് വൈറസ്​ പ്രാഥമികമായി മറ്റൊരാളിലേക്ക്​ പടരുന്നത്​. ഈ പശ്ചാത്തലത്തിൽ, രോഗം ബാധിച്ച വ്യക്തിയുടെ ടൂത്ത് ബ്രഷിലും ടംഗ്​ ക്ലീനറിലും വൈറസി​െൻറ ഗണ്യമായ സാന്ദ്രത ഉണ്ടാകാൻ സാധ്യതയുണ്ട്. ഒരേ ഉൽപ്പന്നങ്ങളുടെ തുടർച്ചയായ ഉപയോഗം വീണ്ടും അണുബാധയ്ക്ക് കാരണമാവുകയും മറ്റുള്ളവരെ ബാധിക്കാനുമിടയാക്കും.

വീട്ടിലെ ആർക്കെങ്കിലും കോവിഡ് രോഗം ബാധിച്ചിട്ടുണ്ടെങ്കിൽ, അവരുടെ ടൂത്ത് ബ്രഷ്, ടംഗ്​ ക്ലീനർ മുതലായവ ഒരുമിച്ച് സൂക്ഷിക്കാതിരിക്കുന്നതാണ്​ നല്ലതെന്നും ആരോഗ്യ വിദഗ്​ധർ ചൂണ്ടിക്കാട്ടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:toothbrushCovid 19
News Summary - change your toothbrush after recovering from Covid-19
Next Story