ട്രെയിൻ സമയങ്ങളിൽ മാറ്റം
text_fieldsപാലക്കാട്: വടകരക്കും മാഹിക്കുമിടയിൽ എൻജിനീയറിങ് ജോലി നടക്കുന്നതിനാൽ ചൊവ്വാഴ്ച ട്രെയിൻ സമയങ്ങളിൽ മാറ്റം വരുത്തി. 16606ാം നമ്പർ നാഗർകോവിൽ ജങ്ഷൻ-മംഗളൂരു സെൻട്രൽ ഏറനാട് എക്സ്പ്രസ് വഴിയിൽ ഒരു മണിക്കൂർ 30 മിനിറ്റ് നിർത്തിയിടും. 56323ാം നമ്പർ കോയമ്പത്തൂർ ജങ്ഷൻ-മംഗളൂരു സെൻട്രൽ ഫാസ്റ്റ് പാസഞ്ചർ 30 മിനിറ്റും 56657ാം നമ്പർ കോഴിക്കോട്-കണ്ണൂർ പാസഞ്ചർ 20 മിനിറ്റും നിർത്തിയിടും. 56652ാം നമ്പർ കണ്ണൂർ-കോഴിക്കോട് പാസഞ്ചർ കണ്ണൂരിൽനിന്നും 20 മിനിറ്റ് വൈകി മാത്രമേ പുറപ്പെടൂ. ഇത് കോഴിക്കോട് എത്തുേമ്പാൾ 40 മിനിറ്റ് വൈകും.
ക്രിസ്മസ്: റിസർവേഷൻ കേന്ദ്രങ്ങൾ ഉച്ചവരെ മാത്രം
പാലക്കാട്: ക്രിസ്മസ് പ്രമാണിച്ച് ഡിസംബർ 25ന് റെയിൽവേ കമ്പ്യൂട്ടറൈസ്ഡ് പാസഞ്ചർ റിസർവേഷൻ സെൻററുകൾ രാവിലെ എട്ടുമുതൽ ഉച്ചക്ക് രണ്ടുവരെ ഒരു ഷിഫ്റ്റിൽ മാത്രമേ പ്രവർത്തിക്കുകയുള്ളൂ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
