മതം മാറ്റം: തെളിവ് നൽകാൻ ഇന്ന് യൂത്ത് ലീഗ് കൗണ്ടറുകൾ
text_fieldsകോഴിക്കോട്: മതം മാറി 32,000 പേർ സിറിയയിലേക്ക് പോയെന്ന് കേരളത്തിനെതിരെ പ്രചാരണം നടത്തുന്നവർക്ക് തെളിവ് സമർപ്പിക്കാൻ യൂത്ത് ലീഗ് ജില്ലതലത്തിൽ കൗണ്ടറുകൾ വെക്കും. തെളിവ് നൽകുന്നവർക്ക് പാരിതോഷികമായി ഒരു കോടി രൂപ നൽകുമെന്നും യൂത്ത് ലീഗ് പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ 11 മുതൽ വൈകീട്ട് അഞ്ചുവരെ കൗണ്ടറുകൾ പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കാസർകോട് എം.ജി റോഡിലും കണ്ണൂരിൽ കാൽടെക്സ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് മുൻവശത്തും വയനാട്ടിൽ കൽപറ്റയിലെ എച്ച്.ഐ.എം.യു.പി സ്കൂൾ പരിസരത്തും കോഴിക്കോട് കടപ്പുറത്തും മലപ്പുറത്ത് കലക്ടറേറ്റ് പരിസരത്തും പാലക്കാട് കോട്ടമൈതാനത്തും തൃശൂരിൽ കലക്ടറേറ്റ് പരിസരത്തും എറണാകുളത്ത് ഹൈകോടതി ജങ്ഷനിലുള്ള വഞ്ചി സ്ക്വയറിലും ഇടുക്കിയിൽ തൊടുപുഴ സിവിൽ സ്റ്റേഷനു മുന്നിലും കോട്ടയത്ത് ഗാന്ധി തിരുനക്കര ഗാന്ധി സ്ക്വയറിലും ആലപ്പുഴയിൽ ഇ.എം.എസ് സ്റ്റേഡിയത്തിന് മുന്നിലും പത്തനംതിട്ടയിൽ പത്തനംതിട്ട മുനിസിപ്പൽ ടൗൺഹാളിന് മുന്നിലും കൊല്ലത്ത് ചിന്നക്കടയിലും തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് പരിസരത്തുമാണ് കൗണ്ടറുകൾ സജ്ജീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

