Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവന്ദേഭാരത്​...

വന്ദേഭാരത്​ സമയക്രമത്തിൽ മാറ്റം; തിരുവനന്തപുരത്തുനിന്ന്​ ഇന്നുമുതൽ അഞ്ച് മിനിറ്റ്​ നേരത്തേ

text_fields
bookmark_border
Vandebharath Express
cancel

തി​രു​വ​ന​ന്ത​പു​രം: കോ​ട്ട​യം വ​ഴി​യു​ള്ള വ​ന്ദേ​ഭാ​ര​ത്​ എ​ക്സ്​​പ്ര​സു​ക​ൾ​ക്ക്​ (20634, 20633) ചെ​ങ്ങ​ന്നൂ​രി​ൽ സ്​​റ്റോ​പ് അ​നു​വ​ദി​ച്ച സാ​ഹ​ച​ര്യ​ത്തി​​ൽ മൂ​ന്ന്​ സ്​​റ്റേ​ഷ​നു​ക​ളി​ലെ സ​മ​യ​ക്ര​മ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ മാ​റ്റം. തി​രു​വ​ന​ന്ത​പു​ര​ത്തെ പു​റ​പ്പെ​ട​ൽ, എ​ത്തി​ച്ചേ​ര​ൽ സ​മ​യ​ത്തി​നു​ പു​റ​മേ കൊ​ല്ലം, തൃ​ശൂ​ർ സ്​​റ്റേ​ഷ​നു​ക​ളി​ലെ സ​മ​യ​ക്ര​മ​ത്തി​ലാ​ണ്​ മാ​റ്റം വ​രു​ക.

തി​രു​വ​ന​ന്ത​പു​രം-​കാ​സ​ർ​കോ​ട്​ വ​​ന്ദേ​ഭാ​ര​ത്​ (20634) നി​ല​വി​ൽ 5.20നു ​തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ പു​റ​പ്പെ​ട്ടി​രു​ന്ന​ത്​ ഇ​നി 5.15ലേ​ക്ക്​ മാ​റും. കൊ​ല്ല​ത്ത്​ 6.08ന്​ ​എ​ത്തി​യി​രു​ന്ന​ത്​ 6.03ലേ​ക്കും തൃ​​ശൂ​രി​​ലെ പു​റ​പ്പെ​ട​ൽ സ​മ​യം 9.32 എ​ന്ന​ത്​ 9.33ലേ​ക്കു​മാ​ണ്​ മാ​റു​ക. പു​തു​താ​യി സ്​​റ്റോ​പ്പ്​ അ​നു​വ​ദി​ച്ച ചെ​ങ്ങ​ന്നൂ​രി​ൽ 6.53ന്​ ​എ​ത്തു​ന്ന ട്രെ​യി​ൻ 6.55ന്​ ​യാ​ത്ര പു​ന​രാ​രം​ഭി​ക്കും.

കാ​സ​ർ​കോ​ട്- തി​രു​വ​ന​ന്ത​പു​രം വ​ന്ദേ​ഭാ​ര​ത്​ (20633) വൈ​കീ​ട്ട് 6.12ന്​ ​തൃ​ശൂ​രി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ടി​രു​ന്ന​ത്​ 6.13 ലേ​ക്ക്​ മാ​റും. ചെ​ങ്ങ​ന്നൂ​രി​ൽ രാ​ത്രി 8.46ന്​ ​എ​ത്തി 8.48ന്​ ​പു​റ​പ്പെ​ടും. 9.30ന്​ ​കൊ​ല്ല​മെ​ത്തി​യി​രു​ന്ന ട്രെ​യി​ൻ ഇ​നി 9.34നാ​ണ്​ എ​ത്തി​ച്ചേ​രു​ക. തി​രു​വ​ന​ന്ത​പു​ര​ത്ത്​ യാ​ത്ര അ​വ​സാ​നി​പ്പി​ക്കു​ന്ന സ​മ​യം 10.35 എ​ന്ന​ത്​ 10.40ആ​യും മാ​റും.

വന്ദേഭാരതിന്​ ചെങ്ങന്നൂരിൽ ഇന്നുമുതൽ സ്റ്റോപ്

ചെ​ങ്ങ​ന്നൂ​ർ: തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ കോ​ട്ട​യം​വ​ഴി കാ​സ​ർ​കോ​ടി​നു​ള്ള വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നി​ന് ചെ​ങ്ങ​ന്നൂ​രി​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ ര​ണ്ടു​മി​നി​റ്റ് സ്റ്റോ​പ് അ​നു​വ​ദി​ച്ചു. രാ​വി​ലെ 6.53ന്​ ​ചെ​ങ്ങ​ന്നൂ​രി​ലെ​ത്തി 6.55ന്​ ​പു​റ​പ്പെ​ടും. വൈ​കീ​ട്ട്​ 8.46ന്​ ​മ​ട​ങ്ങി​യെ​ത്തി 8.48ന്​ ​സ്​​റ്റേ​ഷ​ൻ വി​ടും.

ശ​ബ​രി​മ​ല സീ​സ​ൺ കാ​ല​ത്തേ​ക്ക് താ​ൽ​ക്കാ​ലി​ക സ്റ്റോ​പ് അ​നു​വ​ദി​ക്കു​മെ​ന്നാ​യി​രു​ന്നു പ​റ​ഞ്ഞി​രു​ന്ന​ത്. പു​തി​യ ഉ​ത്ത​ര​വി​ൽ സ്റ്റോ​പ് സ്ഥി​ര​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 6.53ന്​ ​ചെ​ങ്ങ​ന്നൂ​രി​ലെ​ത്തു​ന്ന വ​ന്ദേ​ഭാ​ര​തി​ന്​ യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും സ്വീ​ക​ര​ണം ന​ൽ​കു​മെ​ന്നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്​ എം.​പി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ScheduleKerala NewsVandebharath Express
News Summary - Change in Vandebharat schedule- Five minutes earlier from Thiruvananthapuram on monday onwards
Next Story