ഇന്ന് ട്രെയിൻ സർവിസുകളിൽ മാറ്റം
text_fieldsപാലക്കാട്: ചാലക്കുടിക്കും കറുകുറ്റിക്കും ഇടയിലുള്ള പാലത്തിന്റെ റീഗർഡറിങ് ജോലി നടക്കുന്നതിനാൽ ഞായറാഴ്ച ട്രെയിൻ സർവിസുകളിൽ മാറ്റം വരുത്തുമെന്ന് റെയിൽവേ അറിയിച്ചു.
പൂർണമായി റദ്ദാക്കുന്നവ
16605 മംഗളൂരു-നാഗർകോവിൽ ഏറനാട് എക്സ്പ്രസ്, 16606 നാഗർകോവിൽ-മംഗലാപുരം ഏറനാട് എക്സ്പ്രസ് (ഡിസംബർ 12ന് ആരംഭിക്കുന്ന യാത്ര), 06797 പാലക്കാട് ജങ്ഷൻ-എറണാകുളം ജങ്ഷൻ മെമു സ്പെഷൽ, എറണാകുളം ജങ്ഷൻ-പാലക്കാട് ജങ്ഷൻ മെമു സ്പെഷൽ, 16791 തിരുനെൽവേലി-പാലക്കാട് ജങ്ഷൻ പാലരുവി എക്സ്പ്രസ് (ശനിയാഴ്ച രാത്രി പത്തിന് ആരംഭിക്കേണ്ടിയിരുന്ന യാത്ര), 16792 പാലക്കാട് ജങ്ഷൻ-തിരുനെൽവേലി പാലരുവി എക്സ്പ്രസ്, 06018 എറണാകുളം ജങ്ഷൻ-ഷൊർണൂർ ജങ്ഷൻ മെമു സ്പെഷൽ, 06063 ചെന്നൈ എഗ്മോർ-കൊല്ലം പ്രതിവാര സ്പെഷൽ (ശനിയാഴ്ച രാത്രി പത്തിന് ആരംഭിക്കേണ്ടിയിരുന്ന യാത്ര), 06064 കൊല്ലം-ചെന്നൈ എഗ്മോർ പ്രതിവാര സർവിസ്.
ഭാഗികമായി റദ്ദാക്കുന്നവ
16307 ആലപ്പുഴ-കണൂർ എക്സ്പ്രസ് ആലപ്പുഴക്കും ഷൊർണൂർ ജങ്ഷനും ഇടയിൽ, 16308 കണ്ണൂർ-ആലപ്പുഴ എക്സ്പ്രസ് ഷൊർണൂർ ജങ്ഷനും ആലപ്പുഴക്കും ഇടയിൽ, 16649 മംഗളൂരു ജങ്ഷൻ-നാഗർകോവിൽ പരശുറാം എക്സ്പ്രസ് ഷൊർണൂർ ജങ്ഷനും നാഗർകോവിലിനും ഇടയിൽ, 16650 നാഗർകോവിൽ-മംഗലാപുരം സെൻട്രൽ പരശുറാം എക്സ്പ്രസ് നാഗർകോവിലിനും ഷൊർണൂർ ജങ്ഷനും ഇടയിൽ, 22113 മുംബൈ ലോൽമാന്യ തിലക്-കൊച്ചുവേളി എക്സ്പ്രസ് (ഡിസംബർ പത്തിന് ആരംഭിച്ച) സർവിസ് തൃശൂരിനും കൊച്ചുവേളിക്കും ഇടയിൽ, 22114 കൊച്ചുവേളി-മുംബൈ ലോകമാന്യ തിലക് എക്സ്പ്രസ് കൊച്ചുവേളിക്കും തൃശൂരിനും ഇടയിൽ, 16301 ഷൊർണൂർ ജങ്ഷൻ-തിരുവനന്തപുരം വേണാട് എക്സ്പ്രസ് ഷൊർണൂർ ജങ്ഷനും എറണാകുളം ജങ്ഷനും ഇടയിൽ, 16302 തിരുവനന്തപുരം-ഷൊർണൂർ ജങ്ഷൻ വേണാട് എക്സ്പ്രസ് എറണാകുളം ജങ്ഷനും ഷൊർണൂർ ജങ്ഷനും ഇടയിൽ, 12076 തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി ആലുവക്കും കോഴിക്കോടിനും ഇടയിൽ, 12075 കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് കോഴിക്കോടിനും ആലുവക്കും ഇടയിൽ, 16306 കണ്ണൂർ എറണാകുളം ജങ്ഷൻ ഇന്റർസിറ്റി എക്സ്പ്രസ് ഷൊർണൂർ ജങ്ഷനും എറണാകുളം ജങ്ഷനും ഇടയിൽ,12677 ബെംഗളൂരു-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് (പത്തിന് ആരംഭിച്ച) തൃശൂരിനും എറണാകുളത്തിനും ഇടയിൽ.
റീഷെഡ്യൂൾ ചെയ്യുന്നവ
16325 നിലമ്പൂർ റോഡ്-കോട്ടയം എക്സ്പ്രസ് ഞായറാഴ്ച മൂന്നുമണിക്കൂർ വൈകി വൈകീട്ട് 6.10നാണ് നിലമ്പൂർ റോഡിൽനിന്ന് പുറപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

