ട്രെയിൻ സർവിസുകളിൽ മാറ്റം
text_fieldsപാലക്കാട്: സേലം ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ പാളത്തിൽ അറ്റകുറ്റപ്പണി ജോലികൾ നടക്കുന്നതിനാൽ ട്രെയിൻ സർവിസുകളിൽ ചില മാറ്റങ്ങൾ വരുത്തിയതായി റെയിൽവേ അറിയിച്ചു. മാർച്ച് 15, 18, 20, 25, 27, 29 തീയതികളിൽ ഷൊർണൂർ ജങ്ഷനിൽ നിന്ന് ആരംഭിക്കുന്ന (ട്രെയിൻ നമ്പർ 06458) ഷൊർണൂർ ജങ്ഷൻ - കോയമ്പത്തൂർ ജങ്ഷൻ സ്പെഷൽ എക്സ്പ്രസ് പോത്തന്നൂർ ജങ്ഷനിൽ യാത്ര അവസാനിപ്പിക്കും.
ഷൊർണൂരിലേക്ക് ഇവിടെ നിന്ന് യാത്ര തിരിക്കും. മാർച്ച് 15, 18, 20 തീയതികളിൽ കണ്ണൂരിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16608 കണ്ണൂർ - കോയമ്പത്തൂർ ജങ്ഷൻ എക്സ്പ്രസും പോത്തന്നൂർ ജങ്ഷനിൽ അവസാനിപ്പിക്കും. തിരികെ ഇവിടെ നിന്നാകും കണ്ണൂരിലേക്ക് യാത്ര ആരംഭിക്കുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

