Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രണ്ട് ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം

text_fields
bookmark_border
train
cancel

തിരുവനന്തപുരം: തൃശൂർ-കണ്ണൂർ (16609) എക്സ്പ്രസിന്‍റെ മൂന്ന് സ്റ്റേഷനുകളിലെയും എറണാകുളം-ഷൊർണൂർ മെമുവിന്‍റെ (06018) ഷൊർണൂരിലെയും എത്തിച്ചേരൽ സമയത്തിൽ ഒക്ടോബർ 23 മുതൽ മാറ്റം. തൃശൂർ-കണ്ണൂർ രാവിലെ 6.35ന് പകരം 6.45 നാകും തൃശൂരിൽനിന്ന് പുറപ്പെടുക.

പൂങ്കുന്നം 6.50 (നിലവിലെ സമയം -6.40), മുളങ്കുന്നത്തുകാവ് 6.57 (6.47), വടക്കാഞ്ചേരി 7.06 (6.55) എന്നിങ്ങനെയാണ് മറ്റ് േസ്റ്റഷനുകളിലെ പുതുക്കിയ സമയം. എറണാകുളം-ഷൊർണൂർ മെമു ഷൊർണൂരിൽ എത്തുന്നത് നിലവിലെ രാത്രി 10.35നുപകരം രാത്രി 8.40 നായിരിക്കും. പുറപ്പെടൽ സമയത്തിലോ മറ്റ് സ്റ്റേഷനുകളിലെ സമയക്രമത്തിലോ മാറ്റമില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Change in timing of two trains
Next Story