മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇന്‍ഡിഗോ വിമാന സര്‍വിസിെൻറ സമയക്രമത്തില്‍ മാറ്റം. പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം രാവിലെ 11.15ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് 12.40ന് കണ്ണൂരിലെത്തും.
തിരിച്ച് വൈകീട്ട് 3.45ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് 5.10ന് തിരുവനന്തപുരത്ത് എത്തും. മുമ്പ് രാവിലെ 9.40ന് കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന തരത്തിലായിരുന്നു സര്‍വിസ്.
ഒരുദിവസത്തെ ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ക്ക് രാവിലെ തിരുവനന്തപുരത്തേക്ക് പോയി വൈകീട്ട് ട്രെയിന്‍ മാര്‍ഗം മടങ്ങാന്‍ ഇതുവഴി സൗകര്യമുണ്ടായിരുന്നു. പുതുക്കിയ സമയക്രമപ്രകാരം വൈകീട്ടാണ് തിരുവനന്തപുരത്തേക്ക് സര്‍വിസ്.