നാല് ട്രെയിനുകളുടെ സമയക്രമത്തിൽ ഇന്നുമുതൽ മാറ്റം
text_fieldsതിരുവനന്തപുരം: എറണാകുളം ജങ്ഷൻ സ്റ്റേഷനിലെ തിരക്ക് കണക്കിലെടുത്ത് നാല് ട്രെയിനുകളുടെ ഏതാനും സ്റ്റേഷനുകളിലെ സമയക്രമത്തിൽ തിങ്കളാഴ്ച മുതൽ മാറ്റം. ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം മംഗള (12618), എറണാകുളം-ഹസ്രത്ത് നിസാമുദ്ദീൻ മംഗള (12617), ഗുരുവായൂർ-പുനലൂർ എക്സ്പ്രസ് (16328), മധുര-തിരുവനന്തപുരം അമൃത (16344) എന്നിവയുടെ സമയക്രമത്തിലാണ് മാറ്റം.
നാല് ട്രെയിനുകളുടെ സമയക്രമത്തിൽ ഇന്നുമുതൽ മാറ്റം
12618 ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം മംഗള (നിലവിലെ എത്തിച്ചേരൽ സമയം ബ്രാക്കറ്റിൽ)
തൃശൂർ എത്തിച്ചേരൽ -രാവിലെ 6.10 (നിലവിൽ -6.20), ആലുവ രാവിലെ 7.01 (7.32), എറണാകുളം ജങ്ഷൻ -രാവിലെ 8.00 (8.30)
12617 എറണാകുളം-ഹസ്രത്ത് നിസാമുദ്ദീൻ മംഗള
എറണാകുളം-പുറപ്പെടൽ രാവിലെ 10.30 (നിലവിലെ പുറപ്പെടൽ-10.10), ആലുവ -എത്തിച്ചേരൽ 10.53 (10.30), തൃശൂർ-എത്തിച്ചേരൽ 12.02 (11.20)
16328 ഗുരുവായൂർ-പുനലൂർ എക്സ്പ്രസ്
(നിലവിലെ എത്തിച്ചേരൽ സമയം ബ്രാക്കറ്റിൽ)
പൂങ്കുന്നം എത്തിച്ചേരൽ-രാവിലെ 6.16 (6.06), തൃശൂർ-6.24 (6.12), ഒല്ലൂർ 6.35 (6.22), പുതുക്കാട് 6.46 (6.34), ഇരിഞ്ഞാലക്കുട 6.58 (6.46), ചാലക്കുടി 7.05 (6.54), കറുകുറ്റി 7.16 (7.05), അങ്കമാലി 7.24 (7.13), ആലുവ 7.35 (7.25), കളമശ്ശേരി 7.45 (7.36), ഇടപ്പള്ളി 7.58 (7.47), എറണാകുളം ടൗൺ 8.10 (8.02), തൃപ്പൂണിത്തുറ 8.30 (8.25), മുളന്തുരുത്തി 8.40 (8.37), പിറവം റോഡ് 8.52 (8.49), വൈക്കം റോഡ് 8.59 (8.57)
16344 മധുര-തിരുവനന്തപുരം അമൃത
(നിലവിലെ എത്തിച്ചേരൽ ബ്രാക്കറ്റിൽ)
തൃശൂർ -എത്തിച്ചേരൽ രാത്രി 10.35 (11.12), ആലുവ 11.28 (പുലർച്ചെ 12.06), എറണാകുളം ടൗൺ 11.52 (12.30), കോട്ടയം പുലർച്ചെ 1.02 (1.40), ചെങ്ങന്നൂർ 1.40 (2.21), കായംകുളം 2.05 (2.45), കൊല്ലം 2.42 (3.27), വർക്കല 3.09 (3.53), തിരുവനന്തപുരം 4.45 (5.00)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

