കരിപ്പൂർ: ഇന്ന് മുതൽ ആഭ്യന്തര പുറപ്പെടൽ കേന്ദ്രത്തിൽ മാറ്റം
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിലെ ആഭ്യന്തര പുറപ്പെടൽ കേന്ദ്രത്തിൽ തിങ്കളാഴ്ച മുതൽ മാറ്റം. പഴയ രാജ്യാന്തര ടെർമിനലിലേക്കാണ് മാറുന്നത്.
രാവിലെ 7.50നുള്ള ഇൻഡിഗോയുടെ കോഴിക്കോട്-ബംഗളൂരു വിമാനയാത്ര മുതൽ ആഭ്യന്തര പുറപ്പെടൽ ഇവിടെ നിന്നാകും. നിലവിലെ ആഭ്യന്തര പുറപ്പെടൽ കേന്ദ്രം നവീകരിക്കുന്നതിെൻറ ഭാഗമായാണ് മാറ്റം.
ഇതിന് മുന്നോടിയായി പഴയ രാജ്യാന്തര ടെർമിനലിൽ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലത്ത് നേരത്തേ തന്നെ സൗകര്യങ്ങൾ ഒരുക്കിയിരുന്നു.
ബ്യൂറോ ഓഫ് സിവിൽ എവിയേഷൻ സെക്യൂരിറ്റി (ബി.സി.എ.എസ്) റീജനൽ അസി. ഡയറക്ടർ വി.പി. ജോയിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 29ന് പരിശോധനയും നടത്തി.

